---
title: "കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "Two youths arrested with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139988/two-youths-arrested-with-ganja"
published_at: "2023-08-18T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df4f7cddae9_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിനിടെ പാപ്പിനിശ്ശേരിയിൽ നിന്നും കഞ്ചാവുമായി രണ്ട് പേരെ പിടികൂടി.

## Article Content

ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിനിടെ പാപ്പിനിശ്ശേരിയിൽ നിന്നും കഞ്ചാവുമായി രണ്ട് പേരെ പിടികൂടി.

10 ഗ്രാം കഞ്ചാവുമായി പാപ്പിനിശ്ശേരി ചാലിൽ മഠത്തിൽ ഹൗസിൽ തബ്ഷീർ സി.എം(32), 5 ഗ്രാം കഞ്ചാവുമായി പാപ്പിനിശ്ശേരി നഫീസ മൻസിലിൽ മുഹമ്മദ്‌ ഷാനിബ് പി എം(39) എന്നിവരെയാണ് പിടികൂടിയത്. പാപ്പിനിശ്ശേരി മേഖലയിൽ കഞ്ചാവും, മയക്കുമരുന്നും വിൽപന നടത്തുന്ന സംഘങ്ങളിൽ പ്രധാനിയാണ് തബ്ഷീർ, ഇയാളിൽ മയക്ക് മരുന്ന് പാക്ക് ചെയ്യാനുള്ള ഉപകരണങ്ങളും ത്രാസും, ആയുധങ്ങും പിടിച്ചെടുത്തു.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ.വി. പി . സിവിൽ എക്സൈസ് ഓഫീസർ നിഷാദ്'.വി രമിത്ത് .കെ സനീബ്.കെ, എക്സൈസ് ഡ്രൈവർ പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139988/two-youths-arrested-with-ganja)