---
title: "യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാർ വിതരണ പ്രതിഷേധം നടത്തി"
english_title: "Youth league organizes distribution of sambar without vegetables"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139914/youth-league-organizes-distribution-of-sambar-without-vegetables"
published_at: "2023-08-18T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df1f109c96e_Untitled-2-web.jpg"
keywords: []
---

# യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാർ വിതരണ പ്രതിഷേധം നടത്തി

> **Lead Summary:** **ചപ്പാരപ്പടവ്: **ഓണമെത്തീട്ടും സംസ്ഥാനത്ത് രൂക്ഷമായ നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറിയില്ലാത്ത സാമ്പാർ വിളമ്പി പ്രതിഷേധിച്ചു.

## Article Content

**ചപ്പാരപ്പടവ്: **ഓണമെത്തീട്ടും സംസ്ഥാനത്ത് രൂക്ഷമായ നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറിയില്ലാത്ത സാമ്പാർ വിളമ്പി പ്രതിഷേധിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇർഫാൻ UV യുടെ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ പരിപാടി മണ്ഡലം ലീഗ് പ്രസിഡന്റ് ഒ പി ഇബ്രാഹിം കുട്ടി മാസ്റ്റർ ഉത്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അലിമംഗര മുഖ്യ പ്രഭാഷണം നടത്തി,

യൂത്ത് ലീഗ് മണ്ഡലം ട്രഷർ ഉനൈസ് എരുവാട്ടി, STU പ്രസിഡണ്ട് : മുസ്തഫ ശാന്തിഗിരി പ്രസംഗിച്ചു, നജീബ് പടപ്പേങ്ങാട്, ഷെമീം എരുവാട്ടി ,സിൻസാർ തടിക്കടവ്, നിസാം, ഫള്ലിം, അശ്രഫ് AP, ഉസ്മാൻ സി പ്രതിഷേധത്തിന് നേതൃത്വം നൽകി, ഉവൈസ് ചപ്പാരപ്പടവ് സ്വാഗതവും, ഷെരീഫ് മംഗര നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139914/youth-league-organizes-distribution-of-sambar-without-vegetables)