---
title: "കമ്പോള വില വർധനവിനെതിരെ പച്ചക്കറിയില്ലാ സാമ്പാർ വിതരണം സംഘടിപ്പിച്ച് യൂത്ത് ലീഗ്"
english_title: "Youth league organizes distribution of sambar without vegetables"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139890/youth-league-organizes-distribution-of-sambar-without-vegetables"
published_at: "2023-08-18T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df1030033c6_news-card.jpg"
keywords: []
---

# കമ്പോള വില വർധനവിനെതിരെ പച്ചക്കറിയില്ലാ സാമ്പാർ വിതരണം സംഘടിപ്പിച്ച് യൂത്ത് ലീഗ്

> **Lead Summary:** **പരിയാരം: **കമ്പോള വില വർധനവിനെതിരെ പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി പ്രതിഷേധിച്ച് യൂത്ത് ലീഗ്.ഓണമടുത്തെത്തിയിട്ടും പച്ചക്കറിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നതിലൂടെ സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

## Article Content

**പരിയാരം: **കമ്പോള വില വർധനവിനെതിരെ പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി പ്രതിഷേധിച്ച് യൂത്ത് ലീഗ്.ഓണമടുത്തെത്തിയിട്ടും പച്ചക്കറിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നതിലൂടെ സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

പാവപ്പെട്ട ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്ന ഇത്തരം നടപടി പിണറായ് സർക്കാറിന് ഭൂഷണമല്ല എന്നും വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ തയ്യാറാവണമെന്നും മുസ്‌ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പച്ചക്കറിയില്ലാ സാമ്പാർ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് ലീഗ് മണ്ഡലം ഉപാദ്ധ്യക്ഷൻ കരീം മാസ്റ്റർ തിരുവട്ടൂർ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് പുളുക്കൂൽ അദ്ധ്യക്ഷനായ് .പ്രതിഷേധ സമരത്തിന് യൂത്ത് ലീഗ് ഭാരവാഹികളായ അബ്ദുല്ല കുപ്പം, റഷീദ് വെള്ളാവ്, ബഷീർ കോരൻ പീടിക, റഹൂഫ് നെല്ലി പറമ്പ, അനസ് പൊയിൽ, ഉമ്മർ ചുടല ,കെഎംസിസി നേതാവ് ഇസ്മായിൽ കോരൻ പീടിക എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അഷ്റഫ് ഇരിങ്ങൽ സ്വാഗതവും ,വൈസ് പ്രസിഡന്റ് മുർഷിദ് വായാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139890/youth-league-organizes-distribution-of-sambar-without-vegetables)