---
title: "ടാഗോർ സ്കൂളിന് സമീപം അപകടങ്ങൾ പതിവ്: സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന ആവശ്യവുമായി സമീപവാസികൾ"
english_title: "Accidents near Tagore School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139847/accidents-near-tagore-school"
published_at: "2023-08-18T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64def5b249390_news-card.jpg"
keywords: []
---

# ടാഗോർ സ്കൂളിന് സമീപം അപകടങ്ങൾ പതിവ്: സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന ആവശ്യവുമായി സമീപവാസികൾ

> **Lead Summary:** ടാഗോർ സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ വീട്ടുമതിൽ ഇടിച്ചു തകർത്തു. ഇന്നലെ രാവിലെ 10.00യോടെയായിരുന്നു അപകടം. സ്കൂൾ പരിസരം ആയിരുന്നിട്ടും പകൽ സമയത്തുപോലും ഇത്രയും അമിത വേഗതയിൽ വാഹനങ്ങൾ പോകുന്നത് നിയന്ത്രിക്കാനുള്ള ഒരേയൊരു മാർഗം സ്പീഡ് ബ്രേക്കർ സ്ഥാപിക്കുകയെന്നതാണ്.

## Article Content

ടാഗോർ സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ വീട്ടുമതിൽ ഇടിച്ചു തകർത്തു. ഇന്നലെ രാവിലെ 10.00യോടെയായിരുന്നു അപകടം. സ്കൂൾ പരിസരം ആയിരുന്നിട്ടും പകൽ സമയത്തുപോലും ഇത്രയും അമിത വേഗതയിൽ വാഹനങ്ങൾ പോകുന്നത് നിയന്ത്രിക്കാനുള്ള ഒരേയൊരു മാർഗം സ്പീഡ് ബ്രേക്കർ സ്ഥാപിക്കുകയെന്നതാണ്.

സ്കൂളിന് സമീപം സ്പീഡ് ബ്രേക്കർ ഇല്ലാത്തത് കാരണമാണ് ഇടയ്ക്കിടെ അപകടങ്ങൾ പതിവാകുന്നതെന്ന് സമീപവാസികൾ പറയുന്നു. ഈ ആവശ്യവുമായി മുനിസിപ്പാലിറ്റിയെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മന്ന ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും പുഷ്പഗിരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും വേഗതയിൽ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് പോകുന്നത്.

അതുകൊണ്ട് തന്നെ അപകടങ്ങളും പതിവാണ്. അതിനാൽ സ്കൂൾ കുട്ടികളുടെയും കാൽനട യാത്രക്കാരുടെയും സമീപവാസികളുടെയും സുരക്ഷ മുൻനിർത്തി അധികാരികൾ ഇടപെട്ട് എത്രയും പെട്ടെന്ന് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139847/accidents-near-tagore-school)