---
title: "പരിയാരം ഗ്രാമ പഞ്ചായത്ത് കർഷക ദിനാചരണത്തിൽ മികച്ച കർഷകരെ ആദരിച്ചു"
english_title: "Best farmer "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139784/best-farmer"
published_at: "2023-08-17T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de42dea1b20_IMG-20230817-WA0299.jpg"
keywords: []
---

# പരിയാരം ഗ്രാമ പഞ്ചായത്ത് കർഷക ദിനാചരണത്തിൽ മികച്ച കർഷകരെ ആദരിച്ചു

> **Lead Summary:** **പരിയാരം : **പരിയാരം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന ചിങ്ങം ഒന്ന് കർഷക ദിനാചരണവും മികച്ച കർഷകർക്കുള്ള ആധരവും പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി. ഷീബയുടെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ ഉൽഘാടനം ചെയ്തു.

## Article Content

**പരിയാരം : **പരിയാരം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന ചിങ്ങം ഒന്ന് കർഷക ദിനാചരണവും മികച്ച കർഷകർക്കുള്ള ആധരവും പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി. ഷീബയുടെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ ഉൽഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ബാബുരാജൻ, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി ടോണ വിൻസന്റ് , ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി . ചെയർമാൻ ആർ.ഗോപലൻ , ആരോഗ്യ , വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ടി.പി രജനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.സി. മല്ലിക, വാർഡ് മെമ്പർ പി.വി. സജീവൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ.രാമചന്ദ്രൻ . എ.വി രതീഷ് , ഐ വി കുഞ്ഞിരാമൻ, പി.സി. അഷ്റഫ് , കുറ്റ്യേരി കോപ്പറേറ്റിവ് ബേങ്ക് പ്രസിഡന്റ് കെ.വി ലക്ഷ്മണൻ , പരിയാരം കോപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് ടി.വി. പത്മലോചനൻ . പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.വി. ചന്ദ്രൻ , സിഡിഎസ് ചെയർപേഴ്സൺ പി.പി.ഷൈമ എന്നിവർ പ്രസംഗിച്ചു.

കൃഷി ഓഫിസർ ഷിൽനമുകുന്ദൻ സ്വാഗതവും കൃഷി അസി.എം. ശ്രീകല നന്ദിയും പറഞ്ഞു.വിവിധ വിഭാഗങ്ങളിലായി പി.മുഹമ്മദ് കുഞ്ഞി കുറ്റ്വേരി . അബ്ദുള്ളക്കുട്ടി കല്ലിക്കടവ് .എൻ.വി. അഭിലാഷൻ തലോറ, വി. ഗൗരി പനങ്ങാട്ടൂർ , പി.പി. ശാരദ കുറ്യേരി, കെ. ചന്ദ്രൻ മേനച്ചൂർ , ഇ. ജാനകി വെള്ളാവ് . എന്നിവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139784/best-farmer)