---
title: "ബസിൽ വച്ച് 17 കാരന് നേരെ ലൈംഗിക അതിക്രമം: യുവാവിന് മൂന്നുവർഷം തടവും 50,000 രൂപ പിഴയും"
english_title: "Sexual assault on 17-year-old in bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139756/sexual-assault-on-17-year-old-in-bus"
published_at: "2023-08-17T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de3288e3f2e_pocso.jfif"
keywords: []
---

# ബസിൽ വച്ച് 17 കാരന് നേരെ ലൈംഗിക അതിക്രമം: യുവാവിന് മൂന്നുവർഷം തടവും 50,000 രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ്: **ബസില്‍ വെച്ച് 17 വയസുകാരന്റെ ജനനേന്ദ്രിയത്തില്‍ പിടിക്കുകയും കൂടെ വന്നാല്‍ 200 രൂപ തരാമെന്ന് പറയുകയും ചെയ്ത യുവാവിന് 3 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. 2018 ജൂലായ്-9 ന് വൈകുന്നേരം 6 ന് ചുടലയില്‍ വെച്ചായിരുന്നു സംഭവം.

## Article Content

**തളിപ്പറമ്പ്: **ബസില്‍ വെച്ച് 17 വയസുകാരന്റെ ജനനേന്ദ്രിയത്തില്‍ പിടിക്കുകയും കൂടെ വന്നാല്‍ 200 രൂപ തരാമെന്ന് പറയുകയും ചെയ്ത യുവാവിന് 3 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. 2018 ജൂലായ്-9 ന് വൈകുന്നേരം 6 ന് ചുടലയില്‍ വെച്ചായിരുന്നു സംഭവം.

ചെങ്ങളായി പുളിയത്താംപറമ്പിലെ ഷാഹിദ മന്‍സിലില്‍ എം.സി.അബ്ദുള്ളയുടെ മകന്‍ സി.കെ.അബ്ദുള്‍നാസറിനെയാണ് (38)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. ബസ്സിൽ വിദ്യാർത്ഥിയുടെ പിറകിൽ ഉണ്ടായിരുന്ന പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക ഉദ്ദേശത്തോടെ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു.

അന്നത്തെ പരിയാരം എസ്.ഐ വി.ആര്‍.വനീഷാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റുപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139756/sexual-assault-on-17-year-old-in-bus)