---
title: "തളിപ്പറമ്പ് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു"
english_title: "Thaliparamb Municipality organized Farmers Day celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139729/thaliparamb-municipality-organized-farmers-day-celebration"
published_at: "2023-08-17T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de1c11cfc34_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ കൃഷിഭവൻ ചിങ്ങം ഒന്ന് കർഷക ദിനാചരണ പരിപാടി തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ വച്ച് നടന്നു. കർഷകരെ ആദരിക്കലും കാർഷിക സദസും തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭ കൃഷിഭവൻ ചിങ്ങം ഒന്ന് കർഷക ദിനാചരണ പരിപാടി തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ വച്ച് നടന്നു. കർഷകരെ ആദരിക്കലും കാർഷിക സദസും തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഷബിത എം കെ , പി പി മുഹമ്മദ് നിസാർ , കൗൺസിലർമാരായ ഒ .സുഭാഗ്യം, ശ്രീവത്സരാജൻ എന്നിവരും വിവിധ രാഷ്ട്രീയ പ്രതിനിധികളായ ബാലകൃഷ്ണൻ,  ഇ.എ.വി. നമ്പൂതിരി, നൗഷാദ് അലി കെ,എ പി ഉമ്മർ,  പി എൻ മധുസൂദനൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വിവിധ കർഷകരും പൊതുജനങ്ങളും പങ്കെടുത്ത പരിപാടിയിൽ നേരത്തെ കൃഷി ഓഫീസർ ശ്രീഷ്മ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ മോഹനൻ ടിവി നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139729/thaliparamb-municipality-organized-farmers-day-celebration)