---
title: "ചെറുകുന്ന് കുന്നിൻമതിലകം ക്ഷേത്രത്തിൽ കവർച്ച, ഓട്ടുപാത്രങ്ങളും നാണയങ്ങളും മോഷണം പോയി"
english_title: "theft at temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139689/theft-at-temple"
published_at: "2023-08-17T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddec0934b51_download_(1).jfif"
keywords: []
---

# ചെറുകുന്ന് കുന്നിൻമതിലകം ക്ഷേത്രത്തിൽ കവർച്ച, ഓട്ടുപാത്രങ്ങളും നാണയങ്ങളും മോഷണം പോയി

> **Lead Summary:** **കണ്ണപുരം: **ചെറുകുന്ന് കുന്നിൻമതിലകം ക്ഷേത്രത്തിൽ കവർച്ച, ഓട്ടുപാത്രങ്ങളും നാണയങ്ങളും മോഷണം പോയി. ഇന്ന് രാവിലെ 6.00ക്ക് നട തുറന്നപ്പോൾ ക്ഷേത്രത്തിന്റെ വാതിലും വഴിപാട് കൗണ്ടറിന്റെയും വാതിലുകൾ തുറന്നിട്ട നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നിട്ടുണ്ടെന്ന് മനസ്സിലായത്.

## Article Content

**കണ്ണപുരം: **ചെറുകുന്ന് കുന്നിൻമതിലകം ക്ഷേത്രത്തിൽ കവർച്ച, ഓട്ടുപാത്രങ്ങളും നാണയങ്ങളും മോഷണം പോയി. ഇന്ന് രാവിലെ 6.00ക്ക് നട തുറന്നപ്പോൾ ക്ഷേത്രത്തിന്റെ വാതിലും വഴിപാട് കൗണ്ടറിന്റെയും വാതിലുകൾ തുറന്നിട്ട നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നിട്ടുണ്ടെന്ന് മനസ്സിലായത്.

ചെമ്പിന്റെ 5 വലിയ ഉരുളികളും രണ്ട് ചെറിയ ഉരുളികളും ഒരു വലിയ വട്ടച്ചെമ്പും ചെറിയ വട്ടച്ചെമ്പും ഏഴു ചെറിയ പാത്രങ്ങളുമാണ് മോഷണം പോയത്. കൂടാതെ ക്ഷേത്രത്തിന്റെ പവലിയനിൽ സൂക്ഷിച്ച സി സി ടി വിയുടെ ഡി വി ആറും കളവ് ചെയ്തു കൊണ്ടുപോയിട്ടുണ്ട്. കൂടാതെ അലമാരയിൽ സൂക്ഷിച്ച ചില്ലറ നാണയങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാം കൂടി 40000 രൂപയുടെ നഷ്ട്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു. ക്ഷേത്രം മാനേജർ സുബ്രഹ്മണ്യൻ പി കെ കണ്ണപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139689/theft-at-temple)