---
title: "പരിയാരം കുറ്റ്യേരി പുഴയില്‍ ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി"
english_title: "The body was found"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13967/the-body-was-found"
published_at: "2021-12-02T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8575caa4af_site.jpg"
keywords: []
---

# പരിയാരം കുറ്റ്യേരി പുഴയില്‍ ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** കുറ്റ്യേരി പാലത്തില്‍ നിന്നും കഴിഞ്ഞ ദിവസം പുഴയിലേക്ക് ചാടിയ ചെറുവിച്ചേരിയിലെ കെ.രാജഗോപാലിന്റെമൃതദേഹം അഗ്‌നിശമനസേന കണ്ടെത്തി.

## Article Content

കുറ്റ്യേരി പാലത്തില്‍ നിന്നും കഴിഞ്ഞ ദിവസം പുഴയിലേക്ക് ചാടിയ ചെറുവിച്ചേരിയിലെ കെ.രാജഗോപാലിന്റെമൃതദേഹം അഗ്‌നിശമനസേന കണ്ടെത്തി.

30 ന് രാവിലെ ഏഴരമുതലാണ് കടന്നപ്പള്ളി-പാണപ്പുഴയിയെ ചെറുവിച്ചേരി സ്വദേശിയായ കെ.രാജഗോപാലിനെ കാണാതായത്.ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം പയ്യന്നൂര്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

പയ്യന്നൂര്‍ പെരുമ്പയില്‍ കമ്പ്യൂട്ടര്‍ സര്‍വീസ് സെന്റര്‍ നടത്തിവരികയായിരുന്നു. രാവിലെ ഷോപ്പിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇദ്ദേഹത്തിന്റെ ഫോണ്‍ പിന്നീട് സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു.

ഇന്നലെ രാവിലെയാണ് കുറ്റ്യേരി പാലത്തില്‍ ഇദ്ദേഹത്തിന്റെതെന്ന് സംശയിക്കപ്പെടുന്ന രണ്ട് ചെരിപ്പുകള്‍ കണ്ടെത്തിയത്.

ബന്ധുക്കള്‍ ഇത് രാജഗോപാലിന്റെ തന്നെയാണെന്ന് തിരിച്ചറിഞ്ഞതിനെതുടര്‍ന്നാണ് അഗ്നിശമനസേന വൈകുന്നേരം ആറോടെ തെരച്ചില്‍ തുടങ്ങിയത്.

തളിപ്പറമ്പ് അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ തെരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13967/the-body-was-found)