---
title: "#arrest സ്ത്രീയെ ആക്രമിച്ചെന്ന കേസിലെ പ്രതിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു"
english_title: "Thaliparam police arrested the accused in the case of assaulting the woman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139644/thaliparam-police-arrested-the-accused-in-the-case-of-assaulting-the-woman"
published_at: "2023-08-17T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddceb57d28a_news-card.jpg"
keywords: []
---

# #arrest സ്ത്രീയെ ആക്രമിച്ചെന്ന കേസിലെ പ്രതിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **മൊറാഴ പുന്നക്കുളങ്ങരയില്‍ അയല്‍വാസിയായ സ്ത്രീയെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുന്നക്കുളങ്ങര സ്വദേശി കൊയിലേരിയന്‍ പ്രകാശനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **മൊറാഴ പുന്നക്കുളങ്ങരയില്‍ അയല്‍വാസിയായ സ്ത്രീയെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുന്നക്കുളങ്ങര സ്വദേശി കൊയിലേരിയന്‍ പ്രകാശനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

പൊതുപ്രവര്‍ത്തകയായ സ്ത്രീയെയാണ് പ്രകാശന്‍ കഴിഞ്ഞ ദിവസം ആക്രമിച്ചത്. പ്രകാശന്റെ ഭാര്യ ഇയാളുടെ മദ്യപാനത്തെ തുടര്‍ന്ന് പിണങ്ങി പോയിരുന്നു, ഈ വിഷയത്തില്‍ ഇടപെടാത്തത് കാരണമാണ് പൊതുപ്രവര്‍ത്തകയായ സ്ത്രീയെ ഇയാള്‍ കഴുത്തിന് കുത്തിപിടിക്കുകയും അശ്ലീലപ്രയോഗം നടത്തുകയും ചെയ്തതെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139644/thaliparam-police-arrested-the-accused-in-the-case-of-assaulting-the-woman)