---
title: "ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു"
english_title: "Stale food items seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139600/stale-food-items-seized"
published_at: "2023-08-17T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddbf8ccc130_news-card.jpg"
keywords: []
---

# ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

> **Lead Summary:** **മാതമംഗലം: **ഹെൽത്തി കേരളാ പരിപാടിയുടെ ഭാഗമായി എരമം കുറ്റൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ശാസ്ത്രീയമാലിന്യ സംസ്ക്കരണ സംവിധാനമൊരുക്കാത്തതും പാകം ചെയ്ത പഴകിയ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച സ്ഥാപനങ്ങൾക്കും കേന്ദ്ര പുകയില നിയമം അനുശാസിക്കാത്ത സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി പിഴ ചുമത്തി.

## Article Content

**മാതമംഗലം: **ഹെൽത്തി കേരളാ പരിപാടിയുടെ ഭാഗമായി എരമം കുറ്റൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ശാസ്ത്രീയമാലിന്യ സംസ്ക്കരണ സംവിധാനമൊരുക്കാത്തതും പാകം ചെയ്ത പഴകിയ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച സ്ഥാപനങ്ങൾക്കും കേന്ദ്ര പുകയില നിയമം അനുശാസിക്കാത്ത സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി പിഴ ചുമത്തി.

പഞ്ചായത്ത് ലൈസൻസില്ലാതെയും ശുചിത്വമില്ലാതെയും പ്രവർത്തിച്ച പേരൂലിലെ വനിത ഹോട്ടൽ, പഴകിയ ഭക്ഷണ സാധനങ്ങൾ വില്പനക്കായി സൂക്ഷിച്ച മാതമംഗലത്തെ എ.എഫ്.സി. ചിക്കൻ എന്നിവയ്ക്ക് പിഴ ചുമത്തുകയും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. ,മലിനജലം അശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്ത മാതമംഗലം പാണപ്പുഴ റോഡിലെ കെഎസ്‌ ബേക്കറി നിർമ്മാണ യൂണിറ്റിന് പിഴ ചുമത്തി.

കേന്ദ്ര പുകയില നിയമം അനുശാസിക്കാത്ത നാല് സ്ഥാപനങ്ങളിൽ നിന്ന് എണ്ണൂറ് രൂപ ഫൈൻ ഈടാക്കി. പഞ്ചായത്ത് രാജ് നിയമപ്രകാരം മൂവായിരം രൂപയും പിഴ ചുമത്തി. എരമം കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാർ രണ്ട് ടീമുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ ഹോട്ടലുകൾ ബേക്കറികൾ തുടങ്ങി ഇരുപത്തിരണ്ട് സ്ഥാപനങ്ങൾ പരിശോധിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ടി.ജയപ്രകാശ്. സുധാകരൻ.ടി.കെ, ആൻസി സാഹർ, പ്രേംകുമാർ കെ.വി., ജോസ് പ്രകാശ്, രാജേഷ്.ആർ.പി.എന്നിവർ നേതൃത്വം നൽകി.

ലഹരി വിരുദ്ധ പ്രവർത്തനം ഊർജ്ജിതമായി നടക്കുന്ന വേളയിൽ കേന്ദ്ര പുകയില നിയമം അനുശാസിക്കാത്തത് ഗൗരവമായി കാണുമെന്നും എല്ലാ സ്ഥാപനങ്ങളും നിയമാനുസൃത ബോർഡ് സ്ഥാപിക്കണമെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ .ടി.ജയപ്രകാശ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139600/stale-food-items-seized)