---
title: "കഞ്ചാവുമായി യുവാവ് പിടിയിലായി"
english_title: "The youth was arrested with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139592/the-youth-was-arrested-with-ganja"
published_at: "2023-08-17T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddbe01bae25_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# കഞ്ചാവുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ് :** ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് ഓഫീസിലെ സർക്കിൾ ഓഫീസര്‍ പി.ആര്‍. സജീവിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ 10 ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍.

## Article Content

**തളിപ്പറമ്പ് :** ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് ഓഫീസിലെ സർക്കിൾ ഓഫീസര്‍ പി.ആര്‍. സജീവിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ 10 ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍.

തളിപ്പറമ്പ് കാര്യമ്പലം സ്വദേശി പി.വി.മുസ്തഫ (54)എന്നയാളെ എന്‍.ഡി.പി.എസ് പ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തു. തളിപ്പറമ്പ് ടൗണ്‍, ബസ്റ്റാന്റ്, ന്യൂസ്‌കോര്‍ണര്‍ ജംഗ്ഷന്‍, മാര്‍ക്കറ്റ് ഭാഗങ്ങളിലാണ് റെയിഡ് നടന്നത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.വിനീഷും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139592/the-youth-was-arrested-with-ganja)