---
title: "യുവതിയെ ആക്രമിച്ചെന്ന പരാതിയിൽ കേസ്"
english_title: "A case on the complaint of assaulting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139562/a-case-on-the-complaint-of-assaulting"
published_at: "2023-08-17T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dda948c1872_images.jfif"
keywords: []
---

# യുവതിയെ ആക്രമിച്ചെന്ന പരാതിയിൽ കേസ്

> **Lead Summary:** തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ മൊറാഴ പുന്നക്കുളങ്ങരയിൽ സ്ത്രീയെ അയൽ വാസിയും, സ്ഥിരം ശല്യക്കാരനുമായ കൊയിലേരിയൻ പ്രകാശൻ എന്നയാൾ കഴുത്തിനു പിടിച്ച് കൊല്ലാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി.

## Article Content

തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ മൊറാഴ പുന്നക്കുളങ്ങരയിൽ സ്ത്രീയെ അയൽ വാസിയും, സ്ഥിരം ശല്യക്കാരനുമായ കൊയിലേരിയൻ പ്രകാശൻ എന്നയാൾ കഴുത്തിനു പിടിച്ച് കൊല്ലാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി.

മിനിഞ്ഞാന്ന് വൈകുന്നേരമായിരുന്നു സംഭവം. ഇയാളുടെ ഭാര്യ പിണങ്ങിപ്പോയ സംഭവത്തിൽ യുവതി ഇടപെടാത്തതിലുള്ള ദേഷ്യമാണ് സംഭവത്തിന്‌ കാരണമെന്നും പരാതിയിൽ പറയുന്നു. അയാൾക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139562/a-case-on-the-complaint-of-assaulting)