---
title: "മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ ദേഷ്യത്തിൽ പിതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: യുവാവിനായി തിരച്ചിൽ"
english_title: "Anger at not marrying his daughter, attempted to kill the father in his house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139558/anger-at-not-marrying-his-daughter-attempted-to-kill-the-father-in-his-house"
published_at: "2023-08-17T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dda68b62ca9_news-card.jpg"
keywords: []
---

# മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ ദേഷ്യത്തിൽ പിതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: യുവാവിനായി തിരച്ചിൽ

> **Lead Summary:** **പരിയാരം:** മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍കയറി വെട്ടിയ യുവാവിനായി തെരച്ചില്‍. ഇരിക്കൂര്‍ മാമാനം സ്വദേശിയും മാത്തില്‍ ചൂരലില്‍ വാടകവീട്ടില്‍ താമസക്കാരുമായ രാജേഷിനാണ് വെട്ടേറ്റത്.

## Article Content

**പരിയാരം:** മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍കയറി വെട്ടിയ യുവാവിനായി തെരച്ചില്‍. ഇരിക്കൂര്‍ മാമാനം സ്വദേശിയും മാത്തില്‍ ചൂരലില്‍ വാടകവീട്ടില്‍ താമസക്കാരുമായ രാജേഷിനാണ് വെട്ടേറ്റത്.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയ് ആണ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. കൂടെ അക്ഷയിന്റെ സുഹൃത്തും ഉണ്ടായിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള അക്രമമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടി പെരിങ്ങോം പോലീസ് അന്വേഷണമാരംഭിച്ചു.

രാജേഷിന്റെ മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.  പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രാജേഷിന് തലയിലും മുഖത്തും വെട്ടേറ്റിരുന്നു.

രാജേഷ് ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും ഇപ്പോള്‍ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139558/anger-at-not-marrying-his-daughter-attempted-to-kill-the-father-in-his-house)