---
title: "കണ്ണൂരില്‍ വീണ്ടും ട്രെയിനിന് നേരേ കല്ലേറ്; വന്ദേഭാരത് എക്‌സ്പ്രസിന്‍റെ ജനല്‍ച്ചില്ല് പൊട്ടി "
english_title: "Stones pelted at train again in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139456/stones-pelted-at-train-again-in-kannur"
published_at: "2023-08-16T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcdd9fa2271_news-card.jpg"
keywords: []
---

# കണ്ണൂരില്‍ വീണ്ടും ട്രെയിനിന് നേരേ കല്ലേറ്; വന്ദേഭാരത് എക്‌സ്പ്രസിന്‍റെ ജനല്‍ച്ചില്ല് പൊട്ടി 

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരില്‍ വീണ്ടും ട്രെയിനിന് നേരേ കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുക ആയിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരേയാണ് കല്ലേറ് ഉണ്ടായത്. ബുധനാഴ്ച വൈകിട്ട് 3.49-ഓടെ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം.

## Article Content

**കണ്ണൂര്‍: **കണ്ണൂരില്‍ വീണ്ടും ട്രെയിനിന് നേരേ കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുക ആയിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരേയാണ് കല്ലേറ് ഉണ്ടായത്. ബുധനാഴ്ച വൈകിട്ട് 3.49-ഓടെ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം.

കല്ലേറില്‍ ട്രെയിനിലെ സി-എട്ട് കോച്ചിലെ ജനല്‍ച്ചില്ല് പൊട്ടിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആര്‍ പി എഫ് സംഘമെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂരിലെ വിവിധ ഇടങ്ങളില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139456/stones-pelted-at-train-again-in-kannur)