---
title: "ആസാദികാ അമൃത് മഹോത്സവ്,മേരി മാട്ടി മേരി ദേശ്, തളിപ്പറമ്പ ബ്ലോക്ക്തല പരിപാടി സംഘടിപ്പിച്ചു"
english_title: "Azadika Amrit Mahotsav, Meri Matti Meri Desh Taliparamba block level program organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139419/azadika-amrit-mahotsav-meri-matti-meri-desh-taliparamba-block-level-program-organized"
published_at: "2023-08-16T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dca978ce17b_news-card.jpg"
keywords: []
---

# ആസാദികാ അമൃത് മഹോത്സവ്,മേരി മാട്ടി മേരി ദേശ്, തളിപ്പറമ്പ ബ്ലോക്ക്തല പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **ആസാദികാ അമൃത് മഹോത്സവ്,മേരി മാട്ടി മേരി ദേശ് തളിപ്പറമ്പ ബ്ലോക്ക്തല പരിപാടി സംഘടിപ്പിച്ചു. പരിയാരം ഗ്രാമ പഞ്ചായത്തിൽ അമൃത് സരോവർ കുളമായ മേനച്ചുർ കുളത്തിൻ്റെ തീരത്ത് വെച്ച് ദേശീയപതാക ഉയർത്തി പ്രതിജ്ഞ എടുത്തുകൊണ്ടും ധീര ജവാൻമാരെ ആദരിക്കലും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി എം കൃഷ്ണൻ നിർവഹിച്ചു.

## Article Content

**പരിയാരം: **ആസാദികാ അമൃത് മഹോത്സവ്,മേരി മാട്ടി മേരി ദേശ് തളിപ്പറമ്പ ബ്ലോക്ക്തല പരിപാടി സംഘടിപ്പിച്ചു. പരിയാരം ഗ്രാമ പഞ്ചായത്തിൽ അമൃത് സരോവർ കുളമായ മേനച്ചുർ കുളത്തിൻ്റെ തീരത്ത് വെച്ച് ദേശീയപതാക ഉയർത്തി പ്രതിജ്ഞ എടുത്തുകൊണ്ടും ധീര ജവാൻമാരെ ആദരിക്കലും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി എം കൃഷ്ണൻ നിർവഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി ഷീബ അധ്യക്ഷത വഹിച്ചു. അമൃത് സരോവർ തീരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസുത വന്തൻ പരിപാടിയുടെ ഭാഗമായി മരങ്ങൾ നട്ടു. തുടർന്ന് ധീരജവാൻമർക്കുള ആദരവ് നൽകപ്പെട്ട സൈനീകർ കെ വി കുഞ്ഞിരാമൻ, ദാമോദരൻ വി പി രമേശൻ എന്നിവരെ പ്രതിനിതീകരിച്ച് K V കുഞ്ഞിരാമൻ ആദരവിന് നന്ദി അറിയിച്ചു.

പരിപാടിയിൽ ആശംസ അർപ്പിച്ച് കൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബാബുരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം വാർഡ് മെമ്പർ പഞ്ചായത്ത് സെക്രട്ടറി M V ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ M P വിനോദ്കുമാർ സ്വാഗതവും പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീ രാജീവൻ നന്ദിയും പറഞ്ഞു ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികൾ പരിയാരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ, തൊഴിലുറപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139419/azadika-amrit-mahotsav-meri-matti-meri-desh-taliparamba-block-level-program-organized)