---
title: "പ്രകോപനപരമായ മുദ്രാവാക്യം: കേസെടുത്തു"
english_title: "Provocative slogan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139418/provocative-slogan"
published_at: "2023-08-16T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dca7681e1af_images.jfif"
keywords: []
---

# പ്രകോപനപരമായ മുദ്രാവാക്യം: കേസെടുത്തു

> **Lead Summary:** **പയ്യന്നൂര്‍: **ജാഥക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേർക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. സി പി എം പ്രവർത്തകരായകരിവെള്ളൂരിലെ സിബിന്‍, രാമന്തളികക്കംപാറയിലെ ജിതിന്‍, ഏഴിമലകുരിശുമുക്കിലെ പ്രിയേഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നൂറു ഓളം പേർക്കുമെതിരെ ആര്‍എസ്എസ് മുൻ ജില്ലാ കാര്യവാഹക് കാങ്കോൽ ആലക്കാട്ടെ ബിജു നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

## Article Content

**പയ്യന്നൂര്‍: **ജാഥക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേർക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. സി പി എം പ്രവർത്തകരായകരിവെള്ളൂരിലെ സിബിന്‍, രാമന്തളികക്കംപാറയിലെ ജിതിന്‍, ഏഴിമലകുരിശുമുക്കിലെ പ്രിയേഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നൂറു ഓളം പേർക്കുമെതിരെ ആര്‍എസ്എസ് മുൻ ജില്ലാ കാര്യവാഹക് കാങ്കോൽ ആലക്കാട്ടെ ബിജു നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ജൂലായ് 11ന് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ കുന്നരു കാരന്താട്ടെ സി.വി.ധനരാജ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കുന്നരുവില്‍ നടന്ന പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്നാണ് ബിജുവിന്റെ പരാതി.അതേസമയം സമൂഹ മാധ്യമത്തിലൂടെ ആർ.എസ്.എസ് പ്രവർത്തകനായ ബിജു പ്രകോപനമുണ്ടാക്കിയെന്ന കരിവെള്ളൂരിലെ സിബിന്‍ നല്‍കിയ പരാതിയില്‍ ആലക്കാട്ടെ ബിജുവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139418/provocative-slogan)