---
title: "ഈ വര്‍ഷത്തെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡ് മുന്നേറ്റം"
english_title: "onam bumber"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139378/onam-bumber"
published_at: "2023-08-16T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc87816ffc4_Untitled-2-web.jpg"
keywords: []
---

# ഈ വര്‍ഷത്തെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡ് മുന്നേറ്റം

> **Lead Summary:** ഈ വര്‍ഷത്തെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌, അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളില്‍ 20 ലക്ഷം ടിക്കറ്റുകളും ദിവസങ്ങള്‍ കൊണ്ടാണ് വിറ്റത്.

## Article Content

ഈ വര്‍ഷത്തെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌, അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളില്‍ 20 ലക്ഷം ടിക്കറ്റുകളും ദിവസങ്ങള്‍ കൊണ്ടാണ് വിറ്റത്.

നറുക്കെടുപ്പിന് ഇനിയും ഒരു മാസത്തിലേറെ ശേഷിക്കാനിരിക്കെയാണ് റെക്കോര്‍ഡ് വില്‍പ്പന. ജൂലൈ 27-നാണ് ഓണം ബമ്പറിന്റെ വില്‍പ്പന ആരംഭിച്ചത്. അന്നേദിവസം 4,41,600 ടിക്കറ്റുകള്‍ വൈപ്പന നടത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് ആദ്യ ദിനം തന്നെ ഇത്രയും ടിക്കറ്റ് വില്‍പ്പന നടക്കുന്നത്.രണ്ടാം ഘട്ടമായി 20 ലക്ഷം ടിക്കറ്റുകള്‍ ഉടൻ വിപണിയില്‍ എത്തുന്നതാണ്. ഇക്കുറി 70 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വില്‍ക്കാൻ സാധിച്ചേക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139378/onam-bumber)