---
title: "സ്വാതന്ത്ര്യദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് കയരളം നോർത്ത് എ എൽ പി സ്കൂൾ"
english_title: "Kayaralam North ALP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139346/kayaralam-north-alp-school"
published_at: "2023-08-16T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc710ed02d0_news-card.jpg"
keywords: []
---

# സ്വാതന്ത്ര്യദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് കയരളം നോർത്ത് എ എൽ പി സ്കൂൾ

> **Lead Summary:** **മയ്യിൽ: **എഴുപത്തിയേഴാം സ്വാതന്ത്ര്യദിനത്തിൽ കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ കെ ഒ ദാമോദരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.

## Article Content

**മയ്യിൽ: **എഴുപത്തിയേഴാം സ്വാതന്ത്ര്യദിനത്തിൽ കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ കെ ഒ ദാമോദരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ കരസേനയിൽ നിന്ന് വിരമിച്ച ഹോണററി ക്യാപ്റ്റൻ കെ ഒ ഭാസ്കരൻ നമ്പ്യാർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ മുഖ്യാതിഥികളായി. പി ടി എ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷനായി. പി കെ ദിനേശൻ സി കുഞ്ഞിരാമൻ മാസ്റ്റർ ആശംസ നേർന്ന് സംസാരിച്ചു. പ്രഥമാധ്യാപിക എം ഗീത സ്വാഗതവും എ ഒ ജീജ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

പായസവിതരണവും നടന്നു. ചടങ്ങിൽ കയരളം പുതുക്കുടി വീട്ടിൽ കെ കെ കുഞ്ഞിരാമൻ നമ്പ്യാരുടെയും ഭാര്യ കെ ഒ പാർവതി അമ്മയുടെയും സ്മരണക്ക് മക്കൾ സംഭാവന നൽകിയ 20,000 രൂപയുടെ കെ കെ കുഞ്ഞിരാമൻ നമ്പ്യാർ& കെ ഒ പാർവതി അമ്മ സ്മാരക എൻഡോവ്മെന്റ് എം ഗീത കുടുംബാങ്ങളിൽ നിന്ന് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139346/kayaralam-north-alp-school)