---
title: "ഓൾ കേരള മോഹൻലാൽ ഫാൻസ്‌ ആൻഡ് കൾചറൽ വെൽഫെയർ അസോസിയേഷൻ്റെ 25 ആം വാർഷികാഘോഷത്തിന് തുടക്കം"
english_title: "All Kerala Mohanlal Fans and Cultural Welfare Association's 25th Anniversary Celebration Begins"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139297/all-kerala-mohanlal-fans-and-cultural-welfare-associations-25th-anniversary-celebration-begins"
published_at: "2023-08-16T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc4b6f2a87f_news-card.jpg"
keywords: []
---

# ഓൾ കേരള മോഹൻലാൽ ഫാൻസ്‌ ആൻഡ് കൾചറൽ വെൽഫെയർ അസോസിയേഷൻ്റെ 25 ആം വാർഷികാഘോഷത്തിന് തുടക്കം

> **Lead Summary:** ഓൾ കേരള മോഹൻലാൽ ഫാൻസ്‌ ആൻഡ് കൾചറൽ വെൽഫെയർ അസോസിയേഷൻ്റെ 25 ആം വാർഷികാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് തളിപ്പറമ്പ ഏരിയ കമ്മിറ്റിയും കുറ്റ്യാട്ടൂർ ALP സ്കൂളും സംയുക്തമായി പ്രി പ്രൈമറി കുട്ടികൾക്കുള്ള കളറിംഗ്,ഡ്രോയിങ് മത്സരങ്ങളും ഒന്ന് മുതൽ അഞ്ചാം തരം വരെയുള്ള കുട്ടികൾക്ക് 2 വിഭാഗങ്ങളായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരവും കുട്ടികൾക്ക് പായസ വിതരണവും പ്രസ്തുത സ്കൂളിൽ വച്ച് ഓഗസ്റ്റ് 15 നു രാവിലെ 11 മണിക്ക് സംഘടിപ്പിച്ചു.

## Article Content

ഓൾ കേരള മോഹൻലാൽ ഫാൻസ്‌ ആൻഡ് കൾചറൽ വെൽഫെയർ അസോസിയേഷൻ്റെ 25 ആം വാർഷികാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് തളിപ്പറമ്പ ഏരിയ കമ്മിറ്റിയും കുറ്റ്യാട്ടൂർ ALP സ്കൂളും സംയുക്തമായി പ്രി പ്രൈമറി കുട്ടികൾക്കുള്ള കളറിംഗ്,ഡ്രോയിങ് മത്സരങ്ങളും ഒന്ന് മുതൽ അഞ്ചാം തരം വരെയുള്ള കുട്ടികൾക്ക് 2 വിഭാഗങ്ങളായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരവും കുട്ടികൾക്ക് പായസ വിതരണവും പ്രസ്തുത സ്കൂളിൽ വച്ച് ഓഗസ്റ്റ് 15 നു രാവിലെ 11 മണിക്ക് സംഘടിപ്പിച്ചു.

വിജയിച്ച കുട്ടികൾക്ക് മൊമെൻ്റോ AKMFCWA കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് കാർത്തിക്, തളിപ്പറമ്പ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് ദിലീപ്,അധ്യാപകർ, സ്വാതന്ത്ര്യ ദിന പരുപാടിയിലെത്തിച്ചേർന്ന മറ്റു വീശിഷ്ട വ്യക്തികൾ എന്നിവർ നൽകി. അത് പോലെ പൂവ്വം യൂണിറ്റ് പ്രസിഡൻ്റ് ആയ ശ്യംജിത് ഗംഗാധരന് കേരള പോലീസിൽ CPO ആയി നിയമനം കിട്ടിയതിന് ഒരു സ്നേഹാദരവ് ആയി മൊമെൻ്റോ നൽകി.

തുടർന്ന് സ്കൂളിലെ എല്ലാ കുട്ടികൾക്കും മിഠായി വിതരണവും പായസ വിതരണവും നടത്തി. പരിപാടി വൻ വിജയം അക്കിയ എല്ലാ മെമ്പർമാരോടും നന്ദി അറിയിക്കുന്നു. കൂടാതെ പരിപാടിയിൽ ഉടനീളം നമ്മളുടെ കൂടെ നിൽക്കുകയും ക്വിസ് മത്സരത്തിൽ കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ച് ക്വിസ് മത്സരം വളരെ മികച്ചതാക്കിയ ഡിസ്ട്രിക് കമ്മിറ്റി പ്രസിഡൻ്റ് കാർത്തിക്കിനും ഏരിയ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139297/all-kerala-mohanlal-fans-and-cultural-welfare-associations-25th-anniversary-celebration-begins)