---
title: "അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് നടന്നു"
english_title: "UWEC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139292/uwec"
published_at: "2023-08-16T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc4477b37ce_news-card.jpg"
keywords: []
---

# അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് നടന്നു

> **Lead Summary:** അൺ ഓർഗനൈസിഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ( യുഡബ്ലൂഇസി )കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് കണ്ണൂര്‍ ലൂംലാന്‍റ് ഓഡിറ്റോറിയത്തില്‍ ഉമ്മന്‍ ചാണ്ടി നഗറില്‍ വെച്ചു നടന്നു. ഏകദിന എക്സിക്യൂട്ടിവ് ക്യാമ്പിന്‍റെ ഉദ്ഘാടനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് നിര്‍വ്വഹിച്ചു.

## Article Content

അൺ ഓർഗനൈസിഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ( യുഡബ്ലൂഇസി )കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് കണ്ണൂര്‍ ലൂംലാന്‍റ് ഓഡിറ്റോറിയത്തില്‍ ഉമ്മന്‍ ചാണ്ടി നഗറില്‍ വെച്ചു നടന്നു. ഏകദിന എക്സിക്യൂട്ടിവ് ക്യാമ്പിന്‍റെ ഉദ്ഘാടനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് നിര്‍വ്വഹിച്ചു.

യുഡബ്ല്യൂഇസി ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു , മൈനോററ്റി കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ എന്‍.ആര്‍. മായന്‍ , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ , ജി. ബാബു , എന്‍.വി. നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അസംഘടിത മേഖലയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും എന്ന വിഷയത്തിൽ അഡ്വ. പി. സുനിൽകുമാർ ക്ലാസ് കൈകാര്യം ചെയ്തു.

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്കുളള മിനിമം വേതനം അഞ്ഞൂറ് രൂപയാക്കണമെന്ന് യുഡബ്ല്യൂഇസി ജില്ലാ ക്യാമ്പ് ജില്ലാ പ്രസിഡണ്ട് നൗഷാദ് ബാത്തൂർ പ്രമേയത്തിലുടെ ആവശ്യപ്പെട്ടു ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ നടത്തി, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച തൊഴിലാളികളെ കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഓ മോഹനൻ ആദരിച്ചു.

1000 തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളികൾക്കുള്ള ഓണക്കോടി വിതരണവും, സമാപന സമ്മേളനവും പ്രൊഫസർ എ ഡി മുസ്തഫ എക്സ് എംഎൽഎ നിർവഹിച്ചു, ഡിസിസി സെക്രട്ടറി സിവി സന്തോഷ്‌ അനസ് നമ്പറം, റോമി പി ദേവസ്യ, ബിജു പി കുറ്റിയാട്ടൂർ, വി പി പ്രമോദ്, എം വി സതീശൻ, ഫിലിപ്പ് കുട്ടി കുഴിത്തോട്ട്, അജിത കോളി, ത്രേസ്യാമ്മ മാത്യു, ഷീജ അനിൽ, നൗഫൽ നാറാത്ത്, പ്രജീഷ് കോറളായി, അജിത് കെ ജോൺ, സുധാകരൻ കല്ലായി, മാവില പത്തനാൻ, സിപി പ്രസന്ന,ആലിക്കുഞ്ഞി പന്നിയൂർ,എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139292/uwec)