---
title: "ബഹുസ്വരതയാണ് ഇന്ത്യയുടെ അടിത്തറ: യൂത്ത് ലീഗ് യൂണിറ്റി ഡേ ആചരിച്ചു"
english_title: "unity day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139200/unity-day"
published_at: "2023-08-15T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db8261bc0d8_Untitled-2-web.jpg"
keywords: []
---

# ബഹുസ്വരതയാണ് ഇന്ത്യയുടെ അടിത്തറ: യൂത്ത് ലീഗ് യൂണിറ്റി ഡേ ആചരിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ബഹുസ്വരതയിൽ അസ്ഥിവാരമിട്ട ഇന്ത്യ മഹാ രാജ്യത്തിന്റെ 77 ആം സ്വാതന്ത്ര്യ ദിനാഘോഷം മുസ്‌ലിം യൂത്ത് ലീഗ് മന്ന ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റി ഡേ ആയി മന്നയിൽ വിപുലമായി ആചരിച്ചു.രാജ്യത്തിന്നു വേണ്ടി വീര മൃത്യു വരിച്ച ധീര ദേശാഭിമാനികളുടെ പോരാട്ടത്തെ അനുസമരിക്കുകയും, രാജ്യത്തിന്റെ ഐക്യതിന്നും അഖണ്ടതും വേണ്ടി നിലകൊള്ളുമെന്നും, രാജ്യത്തിന്റെ താത്പര്യങ്ങളെ ബലി കൊടുക്കുന്ന ഭീകരവാദ വിദ്വംസക പ്രവർത്തനങ്ങൾക്കെതിരെ എന്റെ ഊർജ്ജം ചിലവഴിക്കുമെന്നും പ്രതിജ്ഞ ചെയ്തു.

## Article Content

**തളിപ്പറമ്പ: **ബഹുസ്വരതയിൽ അസ്ഥിവാരമിട്ട ഇന്ത്യ മഹാ രാജ്യത്തിന്റെ 77 ആം സ്വാതന്ത്ര്യ ദിനാഘോഷം മുസ്‌ലിം യൂത്ത് ലീഗ് മന്ന ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റി ഡേ ആയി മന്നയിൽ വിപുലമായി ആചരിച്ചു.രാജ്യത്തിന്നു വേണ്ടി വീര മൃത്യു വരിച്ച ധീര ദേശാഭിമാനികളുടെ പോരാട്ടത്തെ അനുസമരിക്കുകയും, രാജ്യത്തിന്റെ ഐക്യതിന്നും അഖണ്ടതും വേണ്ടി നിലകൊള്ളുമെന്നും, രാജ്യത്തിന്റെ താത്പര്യങ്ങളെ ബലി കൊടുക്കുന്ന ഭീകരവാദ വിദ്വംസക പ്രവർത്തനങ്ങൾക്കെതിരെ എന്റെ ഊർജ്ജം ചിലവഴിക്കുമെന്നും പ്രതിജ്ഞ ചെയ്തു.

മുസ്ലിം യൂത്ത് ലീഗ് മന്ന ശാഖ പ്രസിഡന്റ്‌ സി കെ ഇസ്മായിലിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ മന്ന വാർഡ് കൗൺസിലർ സി മുഹമ്മദ്‌ സിറാജ് പതാക ഉയർത്തി. മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ സെക്രട്ടറി എം വി ഫാസിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് ജന. സെക്രട്ടറി എൻ എ സിദ്ദീഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മുസ്‌ലിം ലീഗ് യൂത്ത് ലീഗ് നേതാക്കളായ ഈസാൻ മുസ്തഫ ഹാജി, പി മൊയ്‌ദീൻ കുട്ടി,ടി കെ മുഹമ്മദ്‌ കുഞ്ഞി,സലീം ഗ്രാൻഡ്, ഹാഷിം കാസി ചപ്പൻ,എം ശംസുദ്ധീൻ ദുൽഹൻ,അൽഹാജ്‌ മുസ്തഫ,മുനീർ ഗസൽ,മുസ്തഫ കാട്ടി,ബഷീർ വി പി, തയ്യിബ് ടി കെ, റൗഫ് സി ച്ച്, എന്നിവർ നേതൃത്വം നൽകി. ഫായിസ് സി പി സ്വാഗതവും അനസ് കാട്ടി നന്ദിയും പറഞ്ഞു. തുടർന്ന് പായസ വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139200/unity-day)