---
title: "കഞ്ചാവുമായി പിടിയിലായ സംഘം എക്സൈസ് ഓഫീസ് അടിച്ചുതകർത്തു"
english_title: "Excise office was destroyed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139167/excise-office-was-destroyed"
published_at: "2023-08-15T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db5920df751_news-card.jpg"
keywords: []
---

# കഞ്ചാവുമായി പിടിയിലായ സംഘം എക്സൈസ് ഓഫീസ് അടിച്ചുതകർത്തു

> **Lead Summary:** **തലശേരി: **കഞ്ചാവുമായി പിടിയിലായ സംഘം തലശേരി എക്സൈസ് ഓഫീസ്‌ അടിച്ചു തകർത്തു. ധർമടം സ്വദേശി ഖലീൽ, പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ എന്നിവരാണ്‌ അക്രമം നടത്തിയത്. ഓഫീസിൽ ഉണ്ടായിരുന്ന കംപ്യൂട്ടർ സ്കാനർ, പ്രിന്റർ, ടേബിൾ, ഫാൻ എന്നിവ കേടുവരുത്തി. ഇന്നലെ വൈകുന്നേരം തലശേരി ടൗണിലെ സ്വകാര്യ ലോഡ്ജിന് മുന്നിൽ നിന്ന്‌ കഞ്ചാവുമായി ഇരുവരെയും പിടിച്ചത്.

## Article Content

**തലശേരി: **കഞ്ചാവുമായി പിടിയിലായ സംഘം തലശേരി എക്സൈസ് ഓഫീസ്‌ അടിച്ചു തകർത്തു. ധർമടം സ്വദേശി ഖലീൽ, പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ എന്നിവരാണ്‌ അക്രമം നടത്തിയത്. ഓഫീസിൽ ഉണ്ടായിരുന്ന കംപ്യൂട്ടർ സ്കാനർ, പ്രിന്റർ, ടേബിൾ, ഫാൻ എന്നിവ കേടുവരുത്തി. ഇന്നലെ വൈകുന്നേരം തലശേരി ടൗണിലെ സ്വകാര്യ ലോഡ്ജിന് മുന്നിൽ നിന്ന്‌ കഞ്ചാവുമായി ഇരുവരെയും പിടിച്ചത്.

ഖലീലിന്റെ കൈവശം 18 ഗ്രാമും ജമാലിന്റെ കൈവശം 22 ഗ്രാമും കഞ്ചാവ് ഉണ്ടായിരുന്നു. എക്സൈസ് ഓഫീസിൽ എത്തിച്ചപ്പോൾ ജമാൽ അക്രമാസക്തനായി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് ഇയാളെ കീഴടക്കിയത്. കഴിഞ്ഞ ദിവസം ഖലീലിനെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും കഞ്ചാവുമായി അറസ്റ്റിലായത്‌.

അസി. എക്സൈസ് ഓഫീസർ സെന്തിൽ കുമാർ, പ്രിവന്റീവ് ഓഫീസർ വി കെ ഷിബു, എക്സൈസ് ഉദ്യോഗസ്ഥരായ ലിമേഷ്, വി കെ ഫൈസൽ, യു ഷെനിത്ത് രാജ്, ജസ്ന ജോസഫ്, എം ബീന എന്നിവരാണ് സംഘത്തെ പിടിച്ചത്‌.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139167/excise-office-was-destroyed)