---
title: "നിരവധി ജനങ്ങൾ യാത്ര ചെയ്യുന്ന ഏര്യം കുപ്പേരി പാലം അപകട ഭീഷണി ഉയർത്തുന്നു"
english_title: "the Kupperi Bridge poses a threat of danger"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139145/the-kupperi-bridge-poses-a-threat-of-danger"
published_at: "2023-08-15T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db41a4b9822_news-card.jpg"
keywords: []
---

# നിരവധി ജനങ്ങൾ യാത്ര ചെയ്യുന്ന ഏര്യം കുപ്പേരി പാലം അപകട ഭീഷണി ഉയർത്തുന്നു

> **Lead Summary:** കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏഴാം വാർഡിലുള്ള ഏര്യം _ കുപ്പേരി പാലം അപകടാവസ്ഥയിൽ. വൃദ്ധരും കുട്ടികളുമടക്കം നിരവധി ജനങ്ങളാണ് ദിനംപ്രതി ഇരുചക്രവാഹനങ്ങളിലും അല്ലാതെയും യാത്ര ചെയ്യുന്നത്.

## Article Content

കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏഴാം വാർഡിലുള്ള ഏര്യം _ കുപ്പേരി പാലം അപകടാവസ്ഥയിൽ. വൃദ്ധരും കുട്ടികളുമടക്കം നിരവധി ജനങ്ങളാണ് ദിനംപ്രതി ഇരുചക്രവാഹനങ്ങളിലും അല്ലാതെയും യാത്ര ചെയ്യുന്നത്.

പാലം തകർന്നതിനാൽ താൽക്കാലിക സംവിധാനമാണുള്ളത് പാലത്തിന് കൈവരികൾ ഇല്ലാത്തതും ഏത് നിമിഷവും അപകടം സംഭവിക്കുന്ന നിലയാണ്. അധികാരികൾ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139145/the-kupperi-bridge-poses-a-threat-of-danger)