---
title: "ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ മതസൗഹാർദ്ദ റാലി സംഘടിപ്പിച്ചു"
english_title: "religious harmony rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139138/religious-harmony-rally"
published_at: "2023-08-15T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db3b9b86e16_news-card.jpg"
keywords: []
---

# ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ മതസൗഹാർദ്ദ റാലി സംഘടിപ്പിച്ചു

> **Lead Summary:** **ചപ്പാരപ്പടവ:** ചപ്പാരപ്പടവ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്ന് ചപ്പാരപ്പടവ് ടൗണിലേക്ക് മത സൗഹാർദ്ദ റാലി സംഘടിപ്പിച്ചു.

## Article Content

**ചപ്പാരപ്പടവ:** ചപ്പാരപ്പടവ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്ന് ചപ്പാരപ്പടവ് ടൗണിലേക്ക് മത സൗഹാർദ്ദ റാലി സംഘടിപ്പിച്ചു.

ഗാന്ധിജിയായും ഭാരതാംബയായും വേഷങ്ങൾ ധരിച്ച കുട്ടികളും , വിവിധ മതങ്ങളെ പ്രിതിനിധീകരിച്ച് വിദ്യാർത്ഥികൾ ഒരുക്കിയ റോഡ് ഷോയും മത സൗഹാർദ്ധം വിളിച്ചോതുന്നതായി. പ്രിൻസിപ്പൽ അഹമ്മദ് എം പി, അനിത കെ, ബിജുൽ കെ, റിന്റീന മേരി വി, തോമസ് ടി ജെ, അൻവർ കെ പി, മനീഷ എൻ എസ്, ജാസ്മിൻ ടി ജെ, ലതീഷ് കെ സി തുടങ്ങിയവർ നേതൃത്വം നൽകി.

രാവിലെ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ അഹമ്മദ് എം പി പതാക ഉയർത്തി. ചപ്പാരപ്പടവ് ടൗണിൽ വ്യാപരി വ്യാവസായി എ കോപന സമിതി പ്രവർത്തകർ കുടിവെള്ളം നൽകി റാലിയെ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139138/religious-harmony-rally)