---
title: "ത്രിവർണ്ണ ശോഭയിൽ നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത്‌ ലീഗ് യൂണിറ്റി ഡേ ആചരിച്ചു"
english_title: "Unity day celebration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139114/unity-day-celebration"
published_at: "2023-08-15T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db254680532_IMG-20230815-WA0132.jpg"
keywords: []
---

# ത്രിവർണ്ണ ശോഭയിൽ നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത്‌ ലീഗ് യൂണിറ്റി ഡേ ആചരിച്ചു

> **Lead Summary:** രാജ്യത്തിൻ്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത്‌ ലീഗിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റി ഡേയായി ആചരിച്ചു.ബ്രട്ടീഷ് രാജില്‍ നിന്നും നാടിന്റെ സ്വാതന്ത്രത്തിനായി നടന്ന പോരാട്ടങ്ങളെ പുതു തലമുറക്ക് പരിചയപ്പെടുത്തിയും ഇന്ത്യയെ ഗ്രസിച്ച രോഗങ്ങളില്‍ നിന്നം നാടിനെ രക്ഷിക്കാന്‍ രാഷ്ട്ര അവബോധമുളള തലമുറ വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയും നടന്ന പരിപാടി ശ്രദ്ദേയമായി.

## Article Content

രാജ്യത്തിൻ്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത്‌ ലീഗിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റി ഡേയായി ആചരിച്ചു.ബ്രട്ടീഷ് രാജില്‍ നിന്നും നാടിന്റെ സ്വാതന്ത്രത്തിനായി നടന്ന പോരാട്ടങ്ങളെ പുതു തലമുറക്ക് പരിചയപ്പെടുത്തിയും ഇന്ത്യയെ ഗ്രസിച്ച രോഗങ്ങളില്‍ നിന്നം നാടിനെ രക്ഷിക്കാന്‍ രാഷ്ട്ര അവബോധമുളള തലമുറ വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയും നടന്ന പരിപാടി ശ്രദ്ദേയമായി.

ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജി ദേശീയ പതാക ഉയർത്തി. പതിനൊന്നാം വാർഡ് മെമ്പർ ടി പി ഇബ്രാഹീം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.വ്യത്യസ്ത ആശയങ്ങളും ചിന്താഗതികളും സംസ്കാരങ്ങളുമുള്ളവർ ഒറ്റക്കെട്ടായി രാജ്യത്തിന് വേണ്ടി പടപൊരുതിയാണ് സ്വാതന്ത്ര്യം നേടിയെടുത്തത്.രാജ്യം ഇത് വരെ നേടിയ പുരോഗതിയുടെയും മുന്നേറ്റത്തിൻ്റെയും അടിസ്ഥാന കാരണവും ഈ ഐക്യവും കെട്ടുറപ്പുമാണ്.

ലോകത്തിന് മുമ്പിൽ അഭിമാനത്തോടെ ഉയർത്തി കാണിക്കാൻ കഴിയുന്ന ഭരണഘടനയും ജനാധിപത്യ മതേതര സംവിധാനവുമാണ് നമുക്കുള്ളത്.എന്നാൽ ഫാസിസ്റ്റ് ശക്തികളിൽ ഇന്ത്യയുടെ ഭരണം എത്തിയതോടെ നമ്മുടെ മഹിതമായ പൈതൃകവും പാരമ്പര്യവും പിച്ചിച്ചീന്തപ്പെട്ടു. നിലനിൽപിന് വേണ്ടി രാജ്യത്തെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും കുതന്ത്രങ്ങളൊരുക്കുന്നവരാണ് ഇന്ന് രാജ്യം ഭരിച്ച് കൊണ്ടിരിക്കുന്നത്. മണിപ്പൂരും ഏക സിവിൽ കോഡും ഒടുവിലത്തെ ഉദാഹരണങ്ങൾ മാത്രം.

മതേതര മനസ്സുകളുടെ കൂട്ടായ്മയിലൂടെ മാത്രമേ ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.വി.വി അലി,പന്ത്രണ്ടാം വാർഡ് മെമ്പർ കെ പി സൽമത്ത്, വി.വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ ആശംസ നേർന്നു.ശാഖ യൂത്ത്‌ ലീഗ് പ്രസിഡന്റ്‌ കെ വി ശഫീഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശാഖ യൂത്ത്‌ ലീഗ് ഭാരവാഹികളായ സി ശിഹാബ്,അബ്ദുള്ള എം എ,അബ്ദുള്ള എം പി,ശമ്മാസ് എം,msf,ബാലവേദി ഭാരവാഹികളായ ഫാസിൽ കെ വി, നസീഹ്,ഹഫീള്, തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് പായസ വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139114/unity-day-celebration)