---
title: "പോലീസിനെ ക്ലബ്ബിൽ പൂട്ടിയിട്ട് ആക്രമിച്ച സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റിൽ"
english_title: "Four more people were arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139062/four-more-people-were-arrested"
published_at: "2023-08-15T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64daf461b3427_Untitled-2-web.jpg"
keywords: []
---

# പോലീസിനെ ക്ലബ്ബിൽ പൂട്ടിയിട്ട് ആക്രമിച്ച സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റിൽ

> **Lead Summary:** അത്താഴക്കുന്നിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ 4 പ്രതികളെ കൂടി കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, സനൽ, സംഗീർത്, കാർത്തിക് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

## Article Content

അത്താഴക്കുന്നിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ 4 പ്രതികളെ കൂടി കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, സനൽ, സംഗീർത്, കാർത്തിക് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നു പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ടൗൺ ഇൻസ്പെക്ടർ സി എച്ച് നസീബിനെ ക്ലബ്ബിൽ പൂട്ടിയിട്ട് ആക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139062/four-more-people-were-arrested)