---
title: "കുറ്റിക്കോൽ ലീഗ് ഓഫീസ് നശിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തണം, മുഹമ്മദ്‌ സഫ്‌വാൻ പി പി പരാതി നൽകി"
english_title: "Muhammed Safwan PP has filed a complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138889/muhammed-safwan-pp-has-filed-a-complaint"
published_at: "2023-08-14T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9eb49465c1_news-card.jpg"
keywords: []
---

# കുറ്റിക്കോൽ ലീഗ് ഓഫീസ് നശിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തണം, മുഹമ്മദ്‌ സഫ്‌വാൻ പി പി പരാതി നൽകി

> **Lead Summary:** **തളിപ്പറമ്പ്:** കുറ്റിക്കോൽ ലീഗ് ഓഫീസ് നശിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എം എസ് എഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് സഫ് വാൻ കണ്ണൂർ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി.

## Article Content

**തളിപ്പറമ്പ്:** കുറ്റിക്കോൽ ലീഗ് ഓഫീസ് നശിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എം എസ് എഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് സഫ് വാൻ കണ്ണൂർ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി.

താനാണ് ഓഫീസ് കത്തിച്ചതെന്ന് പരാമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ശബ്ദ സന്ദേശം നൽകി വ്യാജ പ്രചരണം നടത്തി തളിപ്പറമ്പിലെ ചില രാഷ്ട്രീയ എതിരാളികൾ തന്നെ അപകീർത്തിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. കൂടാതെ നഗരത്തിൽ പോസ്റ്ററുകളും പതിച്ചിരുന്നു.

ഇതേത്തുടർന്നാണ് ശബ്ദ സന്ദേശത്തിന്റെയും റൈറ്റിംഗ് മെസേജിന്റെയും തെളിവുകൾ സഹിതം സഫുവാൻ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ തളിപ്പറമ്പ് സി ഐ എ വി ദിനേശനെ ചുമതലപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138889/muhammed-safwan-pp-has-filed-a-complaint)