---
title: "കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; ഗ്ലാസുകള്‍ പൊട്ടി, മൂന്ന് പേര്‍ കസ്റ്റഡിയില്‍"
english_title: "Stones pelted on two trains in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138866/stones-pelted-on-two-trains-in-kannur"
published_at: "2023-08-14T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9d839cf22a_download_(1).jfif"
keywords: []
---

# കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; ഗ്ലാസുകള്‍ പൊട്ടി, മൂന്ന് പേര്‍ കസ്റ്റഡിയില്‍

> **Lead Summary:** കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പറിനും നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ വൈകിട്ട് 7.11 നും 7.16 നുമാണ് റെയില്‍വേ സ്റ്റേഷൻ ഭാഗത്ത് നിന്ന് കല്ലേറ് ഉണ്ടായത്.

## Article Content

കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പറിനും നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ വൈകിട്ട് 7.11 നും 7.16 നുമാണ് റെയില്‍വേ സ്റ്റേഷൻ ഭാഗത്ത് നിന്ന് കല്ലേറ് ഉണ്ടായത്.

കല്ലേറില്‍ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകള്‍ പൊട്ടി. മദ്യപിച്ചെത്തിയവരാണ് കല്ലെറിഞ്ഞത് എന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ മൂന്ന് പേരെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. നേത്രാവതി എക്സ്പ്രസ്സിന്റെ എ1 എസി കോച്ചിന് നേരെയായിരുന്നു കല്ലെറിഞ്ഞത്.

കണ്ണൂര്‍ സ്റ്റേഷൻ പിന്നിട്ട ഉടനെ ആയിരുന്നു സംഭവം നടന്നത്. സംഭവത്തെക്കുറിച്ച്‌ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. കല്ലേറില്‍ എസി കോച്ചിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138866/stones-pelted-on-two-trains-in-kannur)