---
title: "പൊലീസുകാരെ കബ്ബിൽ പൂട്ടിയിട്ട് അക്രമിച്ച സംഭവത്തിൽ മൂന്ന് പേർ റിമാൻഡിൽ"
english_title: "Three people are in remand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138829/three-people-are-in-remand"
published_at: "2023-08-14T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9c4b8891d1_Untitled-2-web.jpg"
keywords: []
---

# പൊലീസുകാരെ കബ്ബിൽ പൂട്ടിയിട്ട് അക്രമിച്ച സംഭവത്തിൽ മൂന്ന് പേർ റിമാൻഡിൽ

> **Lead Summary:** അത്താഴക്കുന്നിൽ പൊലീസുകാരെ കബ്ബിൽ പൂട്ടിയിട്ട് അക്രമിച്ച സംഭവത്തിലെ പ്രതികളായ മൂന്ന് പേർ റിമാൻഡിൽ. അഖിലേഷ് കൊറ്റാളി, അൻസീർ കുഞ്ഞിപ്പള്ളി, അഭയ് കുഞ്ഞിപ്പള്ളി എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

## Article Content

അത്താഴക്കുന്നിൽ പൊലീസുകാരെ കബ്ബിൽ പൂട്ടിയിട്ട് അക്രമിച്ച സംഭവത്തിലെ പ്രതികളായ മൂന്ന് പേർ റിമാൻഡിൽ. അഖിലേഷ് കൊറ്റാളി, അൻസീർ കുഞ്ഞിപ്പള്ളി, അഭയ് കുഞ്ഞിപ്പള്ളി എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

ടൗൺ എസ്ഐയെയും പൊലീസുകാരെയുമാണ് ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചത്. എസ്ഐ സി എച്ച് നസീബിന്റെ കഴുത്തിന് പരിക്കേറ്റിരുന്നു. സിവിൽ പൊലീസ് ഓഫീസർ അനീഷിനും മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. പട്രോളിങ്ങിനിടെ ക്ലബ്ബിൽ മദ്യപിക്കുന്നത് കണ്ടാണ് കയറിയത്. ക്ലബ്ബിൽ കയറിയപ്പോൾ പുറത്ത് നിന്ന് വാതിൽ പൂട്ടി അകത്ത് ഉണ്ടായിരുന്ന ആറ് പേർ ചേർന്നാണ് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138829/three-people-are-in-remand)