---
title: "#sandsmuggling തളിപ്പറമ്പിൽ പൊലീസ് ജീപ്പിനു മുമ്പിൽ മണൽ ഇറക്കി അനധികൃത മണൽക്കടത്ത് സംഘം രക്ഷപ്പെട്ടു"
english_title: "The #illegal #sand #smuggling gang escaped"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138800/the-illegal-sand-smuggling-gang-escaped"
published_at: "2023-08-14T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9ad745bd57_news-card.jpg"
keywords: []
---

# #sandsmuggling തളിപ്പറമ്പിൽ പൊലീസ് ജീപ്പിനു മുമ്പിൽ മണൽ ഇറക്കി അനധികൃത മണൽക്കടത്ത് സംഘം രക്ഷപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ പൊലീസ് ജീപ്പിനു മുമ്പിൽ മണൽ ഇറക്കി അനധികൃത മണൽക്കടത്ത് സംഘം രക്ഷപ്പെട്ടു. പോലീസ് പിന്തുടര്‍ന്നപ്പോള്‍ റോഡില്‍ പൂഴിയിറക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ പൊലീസ് ജീപ്പിനു മുമ്പിൽ മണൽ ഇറക്കി അനധികൃത മണൽക്കടത്ത് സംഘം രക്ഷപ്പെട്ടു. പോലീസ് പിന്തുടര്‍ന്നപ്പോള്‍ റോഡില്‍ പൂഴിയിറക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.

നമ്പര്‍ പ്ലേറ്റില്ലാത്ത ടിപ്പര്‍ലോറി മണല്‍ കടത്തുന്ന വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് ലോറിയെ പിന്തുടരുകയായിരുന്നു. ഹൈവേയിലൂടെ വന്ന ലോറി പോലീസ് പിന്തുടരുന്നതു കണ്ട് തൃച്ചംബരം റോഡ് വഴി പോയി പട്ടപ്പാറ ഭാരതീയ വിദ്യാഭവന്‍ റോഡിലേക്ക് തിരിഞ്ഞു.

ഇടുങ്ങിയ റോഡായതിനാല്‍ പോലീസിന്റെ വഴി തടയുന്നതിനാണ് പൂഴി റോഡില്‍ ഇറക്കി സംഘം സ്ഥലംവിട്ടത്. മുയ്യംഭാഗത്തേക്കാണ് ലോറി ഓടിച്ചുപോയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138800/the-illegal-sand-smuggling-gang-escaped)