---
title: "കണ്ണൂരിൽ പോലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് ആക്രമിച്ചു: മൂന്നുപേർ കസ്റ്റഡിയിൽ"
english_title: "Attack against police "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138753/attack-against-police"
published_at: "2023-08-14T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d974f45cac1_images-79.jpeg.jpg"
keywords: []
---

# കണ്ണൂരിൽ പോലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് ആക്രമിച്ചു: മൂന്നുപേർ കസ്റ്റഡിയിൽ

> **Lead Summary:** **കണ്ണൂർ: **അത്താഴക്കുന്നിൽ പൊലീസുകാരെ കബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചു. ടൗൺ എസ്ഐയെയും പൊലീസുകാരെയുമാണ് ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചത്. എസ്ഐ സി എച്ച് നസീബിന്റെ കഴുത്തിന് പരിക്കേറ്റു. സിവിൽ പൊലീസ് ഓഫീസർ അനീഷിനും മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്.

## Article Content

**കണ്ണൂർ: **അത്താഴക്കുന്നിൽ പൊലീസുകാരെ കബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചു. ടൗൺ എസ്ഐയെയും പൊലീസുകാരെയുമാണ് ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചത്. എസ്ഐ സി എച്ച് നസീബിന്റെ കഴുത്തിന് പരിക്കേറ്റു. സിവിൽ പൊലീസ് ഓഫീസർ അനീഷിനും മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്.

പട്രോളിങ്ങിനിടെ ക്ലബ്ബിൽ മദ്യപിക്കുന്നത് കണ്ടാണ് കയറിയത്. ക്ലബ്ബിൽ കയറിയപ്പോൾ പുറത്ത് നിന്ന് വാതിൽ പൂട്ടി അകത്ത് ഉണ്ടായിരുന്ന ആറ് പേർ ചേർന്നാണ് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138753/attack-against-police)