---
title: "കണ്ണൂരിൽ മൂന്നിടത്ത്  എൻ ഐ എ പരിശോധന"
english_title: "Inspection of the homes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138600/inspection-of-the-homes"
published_at: "2023-08-13T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d88042218ae_news-card.jpg"
keywords: []
---

# കണ്ണൂരിൽ മൂന്നിടത്ത്  എൻ ഐ എ പരിശോധന

> **Lead Summary:** കണ്ണൂരിൽ 3 ഇടത്ത് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ.) പരിശോധന. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിലാണ് പരിശോധന നടന്നത് കണ്ണൂർ സിറ്റി നാലു വയലിലെ മുഷ്താഖ്, കൊടപ്പറമ്പിലെ റഷീദ്, പള്ളിപ്രത്തെ മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു മൂന്ന് പേരും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.

## Article Content

കണ്ണൂരിൽ 3 ഇടത്ത് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ.) പരിശോധന. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിലാണ് പരിശോധന നടന്നത് കണ്ണൂർ സിറ്റി നാലു വയലിലെ മുഷ്താഖ്, കൊടപ്പറമ്പിലെ റഷീദ്, പള്ളിപ്രത്തെ മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു മൂന്ന് പേരും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.

സംഘടന നിരോധിച്ചതിനു പിന്നാലെ രാജ്യവ്യാപകമായി പി.എഫ്.ഐ. കേന്ദ്രങ്ങളിൽ എൻ.ഐ.എ. പരിശോധന നടത്തി വരികയായിരുന്നു. അതിൻ്റെ തുടർച്ചയാണ് ജില്ലയിൽ നടന്ന പരിശോധനയും. നേരത്തെ മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി, മൂന്നാർ വില്ല വിസ്ത’ പ്രൈവറ്റ് ലിമിറ്റഡ് റിസോർട്ട്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ്, വള്ളുവനാട് ഹൗസ് തുടങ്ങിയവ പി.എഫ്.ഐയുടെ പരിശീലനകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു എന്ന കണ്ടെത്തിയതിനെ തുടർന്ന് എൻ.ഐ.എ. കണ്ടുകെട്ടിയിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138600/inspection-of-the-homes)