---
title: "ഓഗസ്റ്റ് 15 എം എസ് എഫ് അവൈക്കനിംഗ് അസംബ്ലി, സോണൽ സന്ദർശനം ഇന്ന് "
english_title: "Zonal visit today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138592/zonal-visit-today"
published_at: "2023-08-13T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d87b529d24a_Untitled-2-web.jpg"
keywords: []
---

# ഓഗസ്റ്റ് 15 എം എസ് എഫ് അവൈക്കനിംഗ് അസംബ്ലി, സോണൽ സന്ദർശനം ഇന്ന് 

> **Lead Summary:** **കണ്ണൂർ: **എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സംഘടിപ്പിക്കുന്ന അവൈക്കനിംഗ് അസംബ്ലി കണ്ണൂർ ജില്ലയിലെ സോണൽ സന്ദർശനം എം എസ് എഫ് സംസ്ഥാന ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കും .

## Article Content

**കണ്ണൂർ: **എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സംഘടിപ്പിക്കുന്ന അവൈക്കനിംഗ് അസംബ്ലി കണ്ണൂർ ജില്ലയിലെ സോണൽ സന്ദർശനം എം എസ് എഫ് സംസ്ഥാന ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കും .

കണ്ണൂർ ജില്ലയിലെ 11നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന അവൈക്കനിംഗ് അസംബ്ലി കേന്ദ്രങ്ങൾ വിലയിരുത്താൻ ആണ് നേതാക്കൾ എത്തുന്നത് . എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് , ജില്ലാ പ്രസിഡന്റ് നസീർ പുറത്തിൽ നേതൃത്വത്തിൽ കണ്ണൂർ , അഴിക്കോട് , കല്യാശ്ശേരി , ഇരിക്കൂർ , തളിപ്പറമ്പ , പയ്യന്നൂർ എന്നി മണ്ഡലങ്ങളിലും , സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫുദ്ധീൻ പിലാക്കൽ , ജനറൽ സെക്രട്ടറി ഇൻ ചാർജ് സാദിഖ് പാറാട് നേതൃത്വത്തിൽ പേരാവൂർ , മട്ടന്നൂർ , ധർമ്മടം , കൂത്തുപറമ്പ , തലശ്ശേരി എന്നി മണ്ഡലങ്ങളിലും സന്ദർശിക്കും .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138592/zonal-visit-today)