---
title: "ഒടുവള്ളി കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ്‌ പാറ്റേൺ ക്രമീകരിച്ച് താലൂക് ആശുപത്രിയാക്കി ഉയർത്തുക: ചപ്പാരപ്പടവ് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ്"
english_title: "chapparappadavu panchayath muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138571/chapparappadavu-panchayath-muslim-league"
published_at: "2023-08-13T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8656e0c0bc_news-card.jpg"
keywords: []
---

# ഒടുവള്ളി കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ്‌ പാറ്റേൺ ക്രമീകരിച്ച് താലൂക് ആശുപത്രിയാക്കി ഉയർത്തുക: ചപ്പാരപ്പടവ് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ്

> **Lead Summary:** മലയോര മേഖലയിലെ അലക്കോട്, ഉദയഗിരി, നടുവിൽ, ചപ്പാരപ്പടവ്,പഞ്ചായത്തുകളിലെ ജനങ്ങൾക്ക്‌ ഏക ആശ്രയമായ ഒടുവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം, മതിയായ ജീവനക്കാരില്ലാതെ പ്രയാസപ്പെടുകയാണ്.

## Article Content

മലയോര മേഖലയിലെ അലക്കോട്, ഉദയഗിരി, നടുവിൽ, ചപ്പാരപ്പടവ്,പഞ്ചായത്തുകളിലെ ജനങ്ങൾക്ക്‌ ഏക ആശ്രയമായ ഒടുവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം, മതിയായ ജീവനക്കാരില്ലാതെ പ്രയാസപ്പെടുകയാണ്.

അടിസ്ഥാന സൗകര്യ വികസനം നടക്കുമ്പോഴും PHC കളിൽ ഉള്ള സ്റ്റാഫ്‌ പാറ്റേൺ പോലും ഇല്ല എന്നത് കൊണ്ട് ദൈനം ദിന പ്രവർത്തനങ്ങൾ താളം തെറ്റുകയാണ്. അടിയന്തിരപരിഹാരം എന്നുള്ള നിലയിൽ മതിയായ സ്റ്റാഫ്‌ പാറ്റേൺ നടപ്പിലാക്കണമെന്ന് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് വർക്കിംഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗം ഇർഫാൻ പെരുമളാബാദിന്റെ ആദ്യക്ഷതയിൽ ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അലിമങ്കര ഉൽഘാടനം നിർവഹിച്ചു.ഉനൈസ് എരുവാട്ടി, ഷെമീം എരുവാട്ടി, നജീബ് പടപ്പേങ്ങാട്, ആശിഖ് തടിക്കടവ്, ഹാശിർ വില്ലേജ്, തുടങ്ങിയവർ ആശംസയർപ്പിച്ചു. ഉവൈസ് ടി സി സ്വാഗതവും ശരീഫ് മങ്കര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138571/chapparappadavu-panchayath-muslim-league)