---
title: "#thalipparambfishmarket തളിപ്പറമ്പ് മത്സ്യമാർക്കറ്റിൽ നിന്നും മോഷണം പോയ മത്സ്യബോക്സുകൾ കണ്ടെത്തി"
english_title: "Stolen fish boxes were recovered"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138558/stolen-fish-boxes-were-recovered"
published_at: "2023-08-13T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d858329931f_news-card.jpg"
keywords: []
---

# #thalipparambfishmarket തളിപ്പറമ്പ് മത്സ്യമാർക്കറ്റിൽ നിന്നും മോഷണം പോയ മത്സ്യബോക്സുകൾ കണ്ടെത്തി

> **Lead Summary:** തളിപ്പറമ്പ് മത്സ്യമാർക്കറ്റിൽ നിന്നും മോഷണം പോയ മത്സ്യബോക്സുകൾ കണ്ടെത്തി. നഷ്ട്ടപ്പെട്ട ബോക്സുകളുമായി മിനി പിക്ക് അപ്പ്‌ വാൻ പോകുന്നത് കണ്ട് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തളിപ്പറമ്പിൽ നിന്നും 1500 ബോക്സുകളാണ് നഷ്ടപ്പെട്ടിരുന്നു. ഇതിൽ 110 എണ്ണം അവിടെ നിന്ന് തന്നെ ലഭിച്ചിരുന്നു.

## Article Content

തളിപ്പറമ്പ് മത്സ്യമാർക്കറ്റിൽ നിന്നും മോഷണം പോയ മത്സ്യബോക്സുകൾ കണ്ടെത്തി. നഷ്ട്ടപ്പെട്ട ബോക്സുകളുമായി മിനി പിക്ക് അപ്പ്‌ വാൻ പോകുന്നത് കണ്ട് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തളിപ്പറമ്പിൽ നിന്നും 1500 ബോക്സുകളാണ് നഷ്ടപ്പെട്ടിരുന്നു. ഇതിൽ 110 എണ്ണം അവിടെ നിന്ന് തന്നെ ലഭിച്ചിരുന്നു.

നഷ്ടപ്പെടുന്ന ഒരു ബോക്സിന് 800 രൂപ വെച്ച് ലക്ഷങ്ങളാണ് നഷ്ടപരിഹാരം നൽകേണ്ടത്. പാലക്കോടുള്ള മത്സ്യകച്ചവടക്കാരന് വേണ്ടി ആക്രിക്കാരിൽ നിന്നും വാങ്ങി കൊണ്ട് പോകുന്നതിനിടെയാണ് 130 ബോക്സുകൾ പിടികൂടിയത്.

വിവരമറിഞ്ഞ തളിപ്പറമ്പ് എസ് ഐ ഗോവിന്ദൻ സ്ഥലത്തെത്തി വാഹനവും ബോക്സുകളും കസ്റ്റഡിയിൽ എടുത്തു. ഉളിക്കൽ സ്വദേശിയാണ് ബോക്സുകൾ മോഷ്ടിക്കുന്നതെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും തളിപ്പറമ്പ് യൂണിറ്റ് ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138558/stolen-fish-boxes-were-recovered)