---
title: "കഴിഞ്ഞയാഴ്ച 15000 രൂപ പിഴ;  ഇന്ന് 25,000  പെരിങ്ങോം പോലീസ് സ്റ്റേഷന് മുന്നിൽ  പെട്രോൾ ഒഴിച്ചു ആത്മഹത്യാശ്രമം  നടത്തി ലോറി ‍ഡ്രൈവർ"
english_title: "suicide_attempt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138502/suicide_attempt"
published_at: "2023-08-12T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7b5fd6c047_new-copyyyi.jpg"
keywords: []
---

# കഴിഞ്ഞയാഴ്ച 15000 രൂപ പിഴ;  ഇന്ന് 25,000  പെരിങ്ങോം പോലീസ് സ്റ്റേഷന് മുന്നിൽ  പെട്രോൾ ഒഴിച്ചു ആത്മഹത്യാശ്രമം  നടത്തി ലോറി ‍ഡ്രൈവർ

> **Lead Summary:** കണ്ണൂർ: പിഴ ചുമത്തിയതിന് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നിൽ ലോറി ഡ്രൈവറുടെ ആത്മഹത്യാ ശ്രമം. പെരിങ്ങോം പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടയിൽ പെരിങ്ങോം പൊലീസ് അരവഞ്ചാൽ മുതലപ്പെട്ടി സ്വദേശിയായ ലോറി ഡ്രൈവർക്ക് 25,000 രൂപ പിഴ ചുമത്തുകയായിരുന്നു. പിന്നാലെ തന്നെ ഇയാൾ ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.[
]

## Article Content

കണ്ണൂർ: പിഴ ചുമത്തിയതിന് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നിൽ ലോറി ഡ്രൈവറുടെ ആത്മഹത്യാ ശ്രമം. പെരിങ്ങോം പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടയിൽ പെരിങ്ങോം പൊലീസ് അരവഞ്ചാൽ മുതലപ്പെട്ടി സ്വദേശിയായ ലോറി ഡ്രൈവർക്ക് 25,000 രൂപ പിഴ ചുമത്തുകയായിരുന്നു. പിന്നാലെ തന്നെ ഇയാൾ ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.[
]

[ചെത്തുകല്ലുമായി പോയ ലോറിയുടെ ഡ്രൈവർക്കാണ് പൊലീസ് പിഴയിട്ടത്. ഇയാളിൽ നിന്ന് കഴിഞ്ഞ ആഴ്ച 15,000 രൂപ പിഴ ഈടാക്കിയിരുന്നതായാണ് വിവരം. ലോറി പൊലീസ് സ്റ്റേഷൻ വളപ്പിലേയ്ക്ക് കയറ്റിയിടാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതോടെ ഡ്രൈവർ റോഡരുകിൽ തന്നെ വാഹനം നിർത്തി. പിഴ അടയ്ക്കാൻ പണമില്ലെന്ന് അറിയിച്ച ശേഷം വാഹനത്തിന്റെ താക്കോൽ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ അടുത്തുള്ള പമ്പിൽ നിന്ന് പെട്രോളുമായി സ്റ്റേഷനിലേയ്ക്ക് എത്തിയതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.](https://keralakaumudi.com/news/news.php?id=1127900&u=death-of-youth-in-police-custody-in-tanur-finally-the-investigating-team-charged-him-with-murder)

ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ച ലോറി ഡ്രൈവറെ പൊലീസ് ഒടുവിൽ അനുനയിപ്പിക്കുകയായിരുന്നു. ആത്മഹത്യാശ്രമം തടഞ്ഞതിന് പിന്നാലെ ഇയാളെ സ്റ്റേഷന് പുറകിലേയ്ക്ക് ഉദ്യോഗസ്ഥർ എത്തിച്ചു‌. ദേഹത്തുള്ള പെട്രോൾ വെള്ള അടിച്ച് കഴുകി മാറ്റിയതിന് ശേഷം വാഹനം നൽകി വിട്ടയയ്ക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138502/suicide_attempt)