---
title: "250 ലിറ്റർ വാഷും ചാരായ വാറ്റ് സാമഗ്രികളും പിടിച്ചെടുത്തു"
english_title: "vash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138414/vash"
published_at: "2023-08-12T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d753d8532d3_new-copyyyi-Recovered.jpg"
keywords: []
---

# 250 ലിറ്റർ വാഷും ചാരായ വാറ്റ് സാമഗ്രികളും പിടിച്ചെടുത്തു

> **Lead Summary:** കണ്ണൂർ : ഓണം സ്പെഷ്യൽ ഡ്രൈവ് ഡ്യൂട്ടി യുടെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെന്റെ നേതൃത്വത്തിൽ ശ്രീകണ്ഠാപുരം റെയിഞ്ച് പരിധിയിൽപ്പെട്ട

## Article Content

കണ്ണൂർ : ഓണം സ്പെഷ്യൽ ഡ്രൈവ് ഡ്യൂട്ടി യുടെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെന്റെ നേതൃത്വത്തിൽ ശ്രീകണ്ഠാപുരം റെയിഞ്ച് പരിധിയിൽപ്പെട്ട

വലിയ അരീക്ക മല കുന്നിൻ ചെരിവിലുള്ള തോട്ടുചാൽ സമീപം പാറക്കെട്ടുകൾക്ക് സമീപം ഓണാഘോഷം മുന്നിൽ കണ്ട് വലിയ തോതിൽ വാറ്റു ചാരായം ഉണ്ടാക്കുന്നതിനായി നിർമ്മിച്ച താല്കാലിക ഷെഡ് കണ്ടെത്തി നശിപ്പിക്കുകയും ഉദ്ദേശം 250 ലിറ്റർ വാഷും,വാറ്റു സാമഗ്രികളും കണ്ടെടുക്കുയും ഉടമസ്ഥൻ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കുന്നതിനായി നിലവിലുള്ള അബ്കാരി ആക്ട് പ്രകാരം കേസ്സെടുത്തു.

ചെറിയ കല്ലുകൾ കൊണ്ട് ദീർഘചതുരാകൃതിയിൽ കെട്ടിയുണ്ടാക്കി പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചതിൽ ഉദ്ദേശം 250 ലിറ്ററോളം വാഷാണ് കാണപ്പെട്ടത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടം സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. വിനീത്, ടി.വി. ശ്രീകാന്ത് എക്സൈസ് ഡ്രൈവർ പി.വി.അജിത്ത് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138414/vash)