---
title: " ഗ്രാമീണ തപാല്‍ ജീവനക്കാര്‍ ധര്‍ണ്ണ നടത്തി."
english_title: "darnna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138340/darnna"
published_at: "2023-08-12T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7100bc9b62_new-copyyyi.jpg"
keywords: []
---

#  ഗ്രാമീണ തപാല്‍ ജീവനക്കാര്‍ ധര്‍ണ്ണ നടത്തി.

> **Lead Summary:** കണ്ണൂർ: സർവ്വീസ് അനുസരിച്ച് ഗ്രാമീണ തപാൽ (ജി.ഡി.എസ്.) ജീവനക്കാർക്ക് ഇൻക്രിമന്റും ചികിത്സാ പദ്ധതിയും അനുവദിക്കണമെന്ന കമലേഷ്ചന്ദ്ര കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് നാഷണൽ യൂണിയൻ ഓഫ് ഗ്രാമീണ ഡാക് സേവക് (എൻ.യു.ജി.ഡി.എസ്.) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ നഗരത്തിൽ പ്രകടനം നടത്തി.

## Article Content

കണ്ണൂർ: സർവ്വീസ് അനുസരിച്ച് ഗ്രാമീണ തപാൽ (ജി.ഡി.എസ്.) ജീവനക്കാർക്ക് ഇൻക്രിമന്റും ചികിത്സാ പദ്ധതിയും അനുവദിക്കണമെന്ന കമലേഷ്ചന്ദ്ര കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് നാഷണൽ യൂണിയൻ ഓഫ് ഗ്രാമീണ ഡാക് സേവക് (എൻ.യു.ജി.ഡി.എസ്.) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ നഗരത്തിൽ പ്രകടനം നടത്തി.

തുടർന്ന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ) സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ ഉദ്ഘാടനം ചെയ്തു.

എൻ.യു.ജി.ഡി.എസ്. ജില്ല പ്രസിഡണ്ട് കെ.വി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ദിനു മൊട്ടമ്മൽ, എഫ്.എൻ.പി. ഒ ജില്ലാ ചെയർമാൻ കരിപ്പാൽ സുരേന്ദ്രൻ, കൺവീനർ വി.പി.ചന്ദ്രപ്രകാശ്, ജില്ലാ സെക്രട്ടറി പി.വി.രാമകൃഷ്ണൻ, ഇ. മനോജ് കുമാർ , എ.വി.ഗണേശൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138340/darnna)