---
title: "അനധികൃത മണൽക്കടത്ത്: ലോറി പിടികൂടി, ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു"
english_title: "#Illegal sand #smuggling: Lorry nabbed, driver and cleaner absconded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138224/illegal-sand-smuggling-lorry-nabbed-driver-and-cleaner-absconded"
published_at: "2023-08-11T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d62768852f2_news-card.jpg"
keywords: []
---

# അനധികൃത മണൽക്കടത്ത്: ലോറി പിടികൂടി, ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു

> **Lead Summary:** **പഴയങ്ങാടി : **അനധികൃത മണൽക്കടത്ത്: ലോറി പിടികൂടി. വെള്ളിയാഴ്ച രാവിലെയോടെയാണ് അനധികൃതമായ് കടത്തുകയായിരുന്ന മണൽലോറി കണ്ണപുരം പോലീസ് അയ്യോത്ത് വച്ച് പിടികൂടിയത്.

## Article Content

**പഴയങ്ങാടി : **അനധികൃത മണൽക്കടത്ത്: ലോറി പിടികൂടി. വെള്ളിയാഴ്ച രാവിലെയോടെയാണ് അനധികൃതമായ് കടത്തുകയായിരുന്ന മണൽലോറി കണ്ണപുരം പോലീസ് അയ്യോത്ത് വച്ച് പിടികൂടിയത്.

പോലീസ് വാഹനം കണ്ട് ഇടറോഡിലേക്ക് കയറി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൂഴി നിറച്ച ടിപ്പർ ലോറി ചെളി നിറഞ്ഞ ഭാഗത്തേക്ക് താഴുകയും പിന്നീട് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് ക്രെയിനിന്റെ സഹായത്തോടെയാണ് വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.

കണ്ണപുരം എസ് എച്ച് ഒ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ എ.എസ് ഐ പി രാജൻ, സി.പി ഒ മനു എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138224/illegal-sand-smuggling-lorry-nabbed-driver-and-cleaner-absconded)