---
title: "#thalipparambnews തളിപ്പറമ്പ് ന്യൂസ് നൽകിയ വാർത്തക്ക് ഫലം കണ്ടു: തളിപ്പറമ്പ് മെയിൻ റോഡിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് വരുന്ന റോഡിലെ ഗ്രിൽസ് മാറ്റി സ്ഥാപിച്ചു"
english_title: "Thaliparam News reported results"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138109/thaliparam-news-reported-results"
published_at: "2023-08-11T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5c7ffcd998_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# #thalipparambnews തളിപ്പറമ്പ് ന്യൂസ് നൽകിയ വാർത്തക്ക് ഫലം കണ്ടു: തളിപ്പറമ്പ് മെയിൻ റോഡിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് വരുന്ന റോഡിലെ ഗ്രിൽസ് മാറ്റി സ്ഥാപിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് മെയിൻ റോഡിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് വരുന്ന ഗ്രിൽസിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വാർഡ് കൗൺസിലർ നുബ് ല പിഡബ്ല്യുഡി യോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. പരാതികൾ കൊടുത്തെങ്കിലും നേരത്തെ ഉള്ള ഗ്രിൽസ് കുഴപ്പമില്ല എന്ന് പിഡബ്ല്യുഡി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരിഹാരം നീണ്ടു പോയി.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് മെയിൻ റോഡിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് വരുന്ന ഗ്രിൽസിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വാർഡ് കൗൺസിലർ നുബ് ല പിഡബ്ല്യുഡി യോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. പരാതികൾ കൊടുത്തെങ്കിലും നേരത്തെ ഉള്ള ഗ്രിൽസ് കുഴപ്പമില്ല എന്ന് പിഡബ്ല്യുഡി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരിഹാരം നീണ്ടു പോയി.

    തുടർന്ന് കൗൺസിലറുടെ നേതൃത്വത്തിൽ താലൂക്ക് സഭയിലും മന്ത്രി തലങ്ങളിലും നിലവിലെ ഗ്രിൽസ് പൊട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പിഡബ്ല്യുഡി എ ഇ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാറിനെയും വ്യാപാരി വ്യവസായി പ്രതിനിധികളായി കെ എസ് റിയാസിനെയും താജുദ്ദീനെയും ഉൾപ്പെടുത്തി നടന്ന യോഗത്തിന്റെ തീരുമാനപ്രകാരം നിലവിലെ ഗ്രിൽസ് മാറ്റി പുതിയ ഗ്രിൽസ് സ്ഥാപിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പുതിയ ഗ്രിൽസ് സ്ഥാപിച്ചു പ്രശ്നം പരിഹരിച്ചു.

തളിപ്പറമ്പ് ന്യൂസ്‌ വാർത്തയാക്കുകയും ചെയ്തിരുന്നു. വാർത്തയെ തുടർന്ന് എം എൽ എ ഇടപെടുകയുമുണ്ടായി. തുടർന്നും ഇതുപോലുള്ള പ്രശ്നങ്ങളിൽ അടിയന്തരമായി പരിഹാരമുണ്ടാക്കാനും ജനങങ്ങളുടെ പ്രയാസങ്ങൾ ദൂരീകരിക്കാനും പിഡബ്ല്യു ഡി യോട് വാർഡ് കൗൺസിൽ നുബുല ആവശ്യപ്പെട്ടു. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് തന്നതിന് PWD AE യെ അഭിനന്ദിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138109/thaliparam-news-reported-results)