---
title: "#onamspecialrice കിലോയ്ക്ക് 10.90 രൂപ; ഓണം സ്‌പെഷല്‍ അരി വിതരണം ഇന്നു മുതല്‍ "
english_title: "#Onam #special rice #distribution from today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/138081/onam-special-rice-distribution-from-today"
published_at: "2023-08-11T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5b56d44a88_Untitled-2-web.jpg"
keywords: []
---

# #onamspecialrice കിലോയ്ക്ക് 10.90 രൂപ; ഓണം സ്‌പെഷല്‍ അരി വിതരണം ഇന്നു മുതല്‍ 

> **Lead Summary:** **തിരുവനന്തപുരം:** ഓണം പ്രമാണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ അരിയുടെ വിതരണം ഇന്നു മുതല്‍. വെള്ള , നീല കാര്‍ഡുകള്‍ക്കാണ് അധികമായി അരി അനുവദിച്ചിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം:** ഓണം പ്രമാണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ അരിയുടെ വിതരണം ഇന്നു മുതല്‍. വെള്ള , നീല കാര്‍ഡുകള്‍ക്കാണ് അധികമായി അരി അനുവദിച്ചിട്ടുള്ളത്.

വെള്ള (NPNS), നീല (NPS) കാര്‍ഡുകള്‍ക്ക് സ്‌പെഷ്യല്‍ അരി 5 കിലോ വീതം കിലോയ്ക്ക് 10.90/ രൂപാ നിരക്കില്‍ വിതരണം ചെയ്യുന്നതാണ് എന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

മഞ്ഞ (AAY ) കാര്‍ഡ് ഉടമകളുടെ വൈദ്യൂതീകരിക്കപ്പെട്ട വീടുകളില്‍ ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബര്‍ ത്രൈമാസ കാലയളവിലേയ്ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 0.5 ലിറ്റര്‍ മണ്ണെണ്ണയ്ക്ക് പുറമേ 0.5 ലിറ്റര്‍ മണ്ണെണ്ണ കൂടി അധികമായി ലഭിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/138081/onam-special-rice-distribution-from-today)