---
title: "തളിപ്പറമ്പ് ഗവൺമെന്റ് മാപ്പിള യുപി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോർ ഉത്ഘാടനം ചെയ്തു"
english_title: "inaugurates kitchen-cum-store "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137993/inaugurates-kitchen-cum-store"
published_at: "2023-08-10T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4ed7e3404b_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ഗവൺമെന്റ് മാപ്പിള യുപി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോർ ഉത്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **പി എം പോഷൻ അഭിയാൻ പദ്ധതി പ്രകാരം തളിപ്പറമ്പ് ഗവൺമെന്റ് മാപ്പിള യുപി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ നിർവഹിച്ചു. വാർഡ് കൗൺസിലർ നുബ് ല അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: **പി എം പോഷൻ അഭിയാൻ പദ്ധതി പ്രകാരം തളിപ്പറമ്പ് ഗവൺമെന്റ് മാപ്പിള യുപി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ നിർവഹിച്ചു. വാർഡ് കൗൺസിലർ നുബ് ല അധ്യക്ഷത വഹിച്ചു.

യോഗത്തിൽ തളിപ്പറമ്പ് നോർത്ത് എഇഒ മനോജ് കെ ഉപഹാര സമർപ്പണം നടത്തി. മുഹമ്മദ് നിസാർ പി പി, ഖദീജ കെ പി, മുഹമ്മദ് ജാബിർ കെ, ഉമ്മർകുട്ടി, താഹിറാബി കെ, അബ്ദുൽ മജീദ് പാലക്കോടൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നൗഷാദ് വി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137993/inaugurates-kitchen-cum-store)