---
title: "അതി രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം: യു ഡബ്ലിയു ഇ സി "
english_title: "UWEC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137868/uwec"
published_at: "2023-08-10T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d47c9b2f3bc_news-card.jpg"
keywords: []
---

# അതി രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം: യു ഡബ്ലിയു ഇ സി 

> **Lead Summary:** അതി രൂക്ഷമായ വിലക്കേയറ്റം ദുസ്സഹമായ ജനജീവിതം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് ഓർഗനൈസ്ഡ് വർക്ക്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു.

## Article Content

അതി രൂക്ഷമായ വിലക്കേയറ്റം ദുസ്സഹമായ ജനജീവിതം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് ഓർഗനൈസ്ഡ് വർക്ക്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു.

കെപിസിസി മെമ്പർ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് UWEC കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി Adv :റഷീദ് കവ്വായി മുഖ്യപ്രഭാഷണം നടത്തി.

കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് P ഇന്ദിര, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ NR മായൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കായക്കൂൽ രാഹുൽ, ജില്ലാ ഭാരവാഹികളായ സിജോ മറ്റപ്പള്ളി, അനസ് നമ്പറും, അജിത് കെ ജോൺ, എൻ വി നാരായണൻ, R വേണു,Adv: K പ്രീത, ശ്രീജ ആരംഭൻ, ബിജു പി കുറ്റിയാട്ടൂർ, വി പി പ്രമോദ്, റോമി പി ദേവസ്യ, KCപത്മനാഭൻ എന്നിവർ പ്രസംഗിച്ചു. വിലക്കയറ്റത്തിനെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ സൈക്കിളിൽ ഒറ്റയാൾ പ്രതിഷേധ യാത്ര നടത്തിയ ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശി ജനിറ്റ് ആന്റണിയെ ചടങ്ങിൽ ആദരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137868/uwec)