---
title: "പെരുവാമ്പ പുഴയെ മലിനമാക്കി  ക്രഷറുകളിലെ മാലിന്യങ്ങൾ, നൂറുകണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ"
english_title: "Hundreds of families in crisis as waste from crushers pollutes Peruvampa river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13786/hundreds-of-families-in-crisis-as-waste-from-crushers-pollutes-peruvampa-river"
published_at: "2021-12-01T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a7192220a3c_Untitled-2 web.jpg"
keywords: []
---

# പെരുവാമ്പ പുഴയെ മലിനമാക്കി  ക്രഷറുകളിലെ മാലിന്യങ്ങൾ, നൂറുകണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ

> **Lead Summary:** **പെരുവാമ്പ: **മടക്കാംപൊയിലിലും, ഓടമുട്ടിലും പ്രവർത്തിക്കുന്ന ക്രഷറുകളിൽ നിന്നും ഓടമുട്ട് തോട് വഴി പെരുവാമ്പ പുഴയിലേക്ക് ഒഴുക്കുന്ന മലിന ജലമാണ് എരമം കുറ്റൂർ പഞ്ചായത്തിലെ 100 കണക്കിന് കുടുംബങ്ങൾ കുളിക്കുവാനും, നനക്കുവാനും ഉപയോഗിക്കുന്നത്.

## Article Content

**പെരുവാമ്പ: **മടക്കാംപൊയിലിലും, ഓടമുട്ടിലും പ്രവർത്തിക്കുന്ന ക്രഷറുകളിൽ നിന്നും ഓടമുട്ട് തോട് വഴി പെരുവാമ്പ പുഴയിലേക്ക് ഒഴുക്കുന്ന മലിന ജലമാണ് എരമം കുറ്റൂർ പഞ്ചായത്തിലെ 100 കണക്കിന് കുടുംബങ്ങൾ കുളിക്കുവാനും, നനക്കുവാനും ഉപയോഗിക്കുന്നത്.

ജലാശയങ്ങൾ മലിനമാക്കി കൊണ്ടുള്ള പ്രവർത്തനങ്ങൾ മാരക രോഗങ്ങൾക്ക് ഇടവരുത്തും എന്നതിൽ സംശയമില്ല.പുഴയൊഴുകും വഴിയുള്ള സമീപ കിണറുകളും മലിനജലം നിറഞ്ഞ നിലയിലാണ്.

ഇതിന് മുന്നെ ഉരുൾ പൊട്ടലിന് സമാനമായുണ്ടായ മണ്ണിടിച്ചലിൽ ഓടമുട്ട് തോടും, പെരുവാമ്പ പുഴയുടെ ഭാഗവും നികന്ന നിലയിലാണ്. അധികാരികൾ സംഭവ സ്ഥലങ്ങൾ സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെടുന്നത്. മലിനജലം കലരുന്നതിനാൽ പരിസരവാസികൾ ഏറെ ദുരിതത്തിലാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13786/hundreds-of-families-in-crisis-as-waste-from-crushers-pollutes-peruvampa-river)