---
title: "#hiroshimanagasakkiday കുറ്റ്യേരി ഗവൺമെന്റ് ഹൈസ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു"
english_title: "Hiroshima-Nagasaki Day celebrations "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137859/hiroshima-nagasaki-day-celebrations"
published_at: "2023-08-10T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4786a86152_news-card.jpg"
keywords: []
---

# #hiroshimanagasakkiday കുറ്റ്യേരി ഗവൺമെന്റ് ഹൈസ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യേരി:** കുറ്റ്യേരി ഗവൺമെന്റ് ഹൈസ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് വി.വി പങ്കജാക്ഷി ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി സംസാരിച്ചു.

## Article Content

**കുറ്റ്യേരി:** കുറ്റ്യേരി ഗവൺമെന്റ് ഹൈസ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് വി.വി പങ്കജാക്ഷി ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി സംസാരിച്ചു.

മുഴുവൻ കുട്ടികളും ക്യാൻവാസിൽ ഒപ്പു ചാർത്തിക്കൊണ്ട് യുദ്ധരഹിത ഭൂമിക്കായ് ഒന്നു ചേരാം എന്ന് പ്രതിജ്ഞ എടുത്തു. സഡാക്കോ കൊക്ക് പ്രദർശനം, ഗാനാലാപനം, പ്രസംഗം എന്നിവയും ഉണ്ടായിരുന്നു. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം നൽകൽ, സ്കൂൾ പത്രത്തിന്റെ പ്രകാശനം എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137859/hiroshima-nagasaki-day-celebrations)