---
title: "#case 17കാരനെ മർദ്ദിച്ച നാല് പേർക്കെതിരെ കേസ്"
english_title: "case against four"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137831/case-against-four"
published_at: "2023-08-10T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4612a94b9b_news-card.jpg"
keywords: []
---

# #case 17കാരനെ മർദ്ദിച്ച നാല് പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** 17കാരനെ മർദ്ദിച്ച നാല് പേർക്കെതിരെ കേസ്. തളിപ്പറമ്പ് കക്കോട്ടകത്ത് പുതിയ പുരയിൽ ഹൗസിൽ മുഹമ്മദ് സജ്ജാദ് കെ യുടെ പരാതിയിലാണ് റെസിൻ, അബ്ദുള്ള, മൊയ്തു, ഷമ്മാസ് എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്:** 17കാരനെ മർദ്ദിച്ച നാല് പേർക്കെതിരെ കേസ്. തളിപ്പറമ്പ് കക്കോട്ടകത്ത് പുതിയ പുരയിൽ ഹൗസിൽ മുഹമ്മദ് സജ്ജാദ് കെ യുടെ പരാതിയിലാണ് റെസിൻ, അബ്ദുള്ള, മൊയ്തു, ഷമ്മാസ് എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ഏഴാം തീയതി സജ്ജാദ് സുഹൃത്തുക്കളായ സെബിൻ, ജാസിം എന്നിവരുമൊത്ത് വീട്ടിലേക്ക് പോകുമ്പോൾ നാലു പ്രതികളും ചേർന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചു തടഞ്ഞുനിർത്തി കൈകൊണ്ട് അടിക്കുകയും മുഖം മതിലിന് പിടിച്ച് ഉരക്കുകയും സുഹൃത്തായ ജാസിമിനെ കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു.

ഇകഴിഞ്ഞ നാലാം തീയതി സർ സയ്യിദ് സ്കൂളിൽ വെച്ച് ഉണ്ടായ അടിപിടിയെ തുടർന്നുള്ള വിരോധമാണ് ഈ സംഭവത്തിന്‌ കാരണമെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137831/case-against-four)