---
title: "യുവതിക്കെതിരെ അപവാദ പ്രചരണം: കേസെടുത്തു"
english_title: "case against musthafa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137830/case-against-musthafa"
published_at: "2023-08-10T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d45efee34ee_images.jfif"
keywords: []
---

# യുവതിക്കെതിരെ അപവാദ പ്രചരണം: കേസെടുത്തു

> **Lead Summary:** **കണ്ണപുരം: **ഹോട്ടൽ തൊഴിലാളിയായ യുവതിയുടെ വീടിന്റെ ചുമരിൽ മറ്റൊരു പുരുഷന്റെ പേരു ചേർത്ത് അപവാദമെഴുതി അപമാനിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.

## Article Content

**കണ്ണപുരം: **ഹോട്ടൽ തൊഴിലാളിയായ യുവതിയുടെ വീടിന്റെ ചുമരിൽ മറ്റൊരു പുരുഷന്റെ പേരു ചേർത്ത് അപവാദമെഴുതി അപമാനിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.

സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഹോട്ടൽ തൊഴിലാളിയായ യുവതിയുടെ പരാതിയിലാണ് മുസ്തഫ എന്നയാൾക്കെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ 3 ന് പരാതിക്കാരി ജോലി ചെയ്യുന്ന ഹോട്ടലിൽ അതിക്രമിച്ച് കയറിയ ഇയാൾ ഭീഷണിപ്പെടുത്തുകയും അപവാദ പ്രചരണങ്ങൾ നടത്തുകയും ചെയ്തു വെന്നും പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137830/case-against-musthafa)