---
title: "സംഘടന വിരുദ്ധ പ്രവർത്തനം: എം എസ് എഫ് നേതാക്കൾക്ക് സസ്പെൻഷൻ, തളിപ്പറമ്പ് മണ്ഡലം പുതിയ എം എസ് എഫ് പ്രസിഡണ്ട് സഫ്‌വാൻ കുറ്റിക്കോൽ"
english_title: "safwan kuttikkol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137776/safwan-kuttikkol"
published_at: "2023-08-09T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3c29248226_news-card.jpg"
keywords: []
---

# സംഘടന വിരുദ്ധ പ്രവർത്തനം: എം എസ് എഫ് നേതാക്കൾക്ക് സസ്പെൻഷൻ, തളിപ്പറമ്പ് മണ്ഡലം പുതിയ എം എസ് എഫ് പ്രസിഡണ്ട് സഫ്‌വാൻ കുറ്റിക്കോൽ

> **Lead Summary:** മുസ്ലിംലീഗ് പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും എൻഎസ്എസ് സംസ്ഥാന കമ്മിറ്റിക്കെതിരെയും ഗുരുതരമായ ഗൂഢാലോചന നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സ്വാഹിബ് മുഹമ്മദിനേയും കോഴിക്കോട് ജില്ല എം എസ് എഫ് പ്രസിഡന്റ് അഫ്നാസ് ചെറോടിനെയും തളിപ്പറമ്പ് നിയോജകമണ്ഡലം എം എസ് എസ് ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് മാണിയൂറിനെയും സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

## Article Content

മുസ്ലിംലീഗ് പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും എൻഎസ്എസ് സംസ്ഥാന കമ്മിറ്റിക്കെതിരെയും ഗുരുതരമായ ഗൂഢാലോചന നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സ്വാഹിബ് മുഹമ്മദിനേയും കോഴിക്കോട് ജില്ല എം എസ് എഫ് പ്രസിഡന്റ് അഫ്നാസ് ചെറോടിനെയും തളിപ്പറമ്പ് നിയോജകമണ്ഡലം എം എസ് എസ് ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് മാണിയൂറിനെയും സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഒ കെ ജാസിർ, വൈസ് പ്രസിഡണ്ട് ആസിഫ് ചപ്പാരപ്പടവ്, തളിപ്പറമ്പ് മണ്ഡലം എം എസ് എഫ് പ്രസിഡന്റ് ഇർഫാൻ എന്നിവരെ എല്ലാ സംഘടന ചുമതലകളിൽ നിന്നും നീക്കം ചെയ്തു. കോഴിക്കോട് ജില്ല എം എസ് എഫിന്റെ പ്രസിഡന്റിന്റെ അധിക ചുമതല സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി റൗഫിന് നൽകി.

കോഴിക്കോട് ജില്ല എം എസ് എഫ് ജനറൽ സെക്രട്ടറിയായി ആസിഫ് കലാമിനും ചുമതല നൽകി. കണ്ണൂർ ജില്ല എം എസ് എഫ് ജനറൽ സെക്രട്ടറിയായി സാദിഖ് പറാടിനെയും തളിപ്പറമ്പ് നിയോജക മണ്ഡലം എം എസ് എഫ് പ്രസിഡണ്ടായി സഫ്വാൻ കുറ്റിക്കോലിനെയും ചുമതലപ്പെടുത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137776/safwan-kuttikkol)