---
title: "വെള്ളിയാഭരണശാലയിൽ ആഭരണങ്ങൾ വാങ്ങാൻ എന്ന വ്യാജേനയെത്തി മോഷണം: പ്രതി റിമാൻഡിൽ"
english_title: "the accused is in remand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137655/the-accused-is-in-remand"
published_at: "2023-08-09T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d343398d57b_news-card.jpg"
keywords: []
---

# വെള്ളിയാഭരണശാലയിൽ ആഭരണങ്ങൾ വാങ്ങാൻ എന്ന വ്യാജേനയെത്തി മോഷണം: പ്രതി റിമാൻഡിൽ

> **Lead Summary:** **പഴയങ്ങാടി: **വെള്ളിയാഭരണങ്ങല്‍ മോഷ്ടിച്ച മധ്യവയസ്‌ക്കന്‍ റിമാന്‍ഡില്‍. പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനു സമീപത്തെ അക്ഷയ് നാച്ചുറല്‍ വെള്ളിയാഭരണ കടയില്‍ നടന്ന മോഷണവുമായി സംഭവവുമായി കോഴിക്കോട് മുക്കം മുത്തോട്ടില്‍ ഹൗസില്‍ ഒ.പ്രകാശനെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**പഴയങ്ങാടി: **വെള്ളിയാഭരണങ്ങല്‍ മോഷ്ടിച്ച മധ്യവയസ്‌ക്കന്‍ റിമാന്‍ഡില്‍. പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനു സമീപത്തെ അക്ഷയ് നാച്ചുറല്‍ വെള്ളിയാഭരണ കടയില്‍ നടന്ന മോഷണവുമായി സംഭവവുമായി കോഴിക്കോട് മുക്കം മുത്തോട്ടില്‍ ഹൗസില്‍ ഒ.പ്രകാശനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മെയ് 27-നാണ് കടയില്‍ മോഷണം നടത്തിയത്. ജൂണ്‍ രണ്ടിന് സ്റ്റോക്കെടുപ്പിനിടെ അളവില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.സി.ടി.വി.ദൃശ്യം പരിശോധിച്ചപ്പോഴാണ് ആഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ ആള്‍ മോഷ്ടിക്കുന്ന ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്. കടയിലെ ജീവനക്കരനായ കെ.വി.ബാലകൃഷ്ണന്‍ സി.സി.ടി.വി.ദൃശ്യവുമായി പഴയങ്ങാടി പോലീസില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. സീനിയര്‍ സി.പി.ഒ.മാരായ ഷിജോ അഗസ്റ്റിന്‍, ടി.വി.ചന്ദ്രകുമാര്‍, നൗഫല്‍ എന്നിവരടങ്ങിയ സംഘം മലപ്പുറം തിരൂരില്‍ നിന്നാണ് പ്രകാശനെ പിടികൂടിയത്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137655/the-accused-is-in-remand)